കോവിഡ് അനാഥയാക്കിയ സഞ്ജനയുടെ ജന്മദിനം സനാഥമാക്കി സൗഹൃദവേദി

For full experience, Download our mobile application:
Get it on Google Play

എടത്വ: കോവിഡ് അനാഥയാക്കിയ സഞ്ജനയുടെ ജന്മദിനം സനാഥമാക്കി സൗഹൃദവേദി. 2021 ജനുവരി 6ന് ആണ് സഞ്ജനയുടെ അമ്മ എടത്വ പാണ്ടങ്കരി പനപറമ്പിൽ ജയന്തി കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ജയന്തിയെ ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് ജയന്തിയും മകളും താമസിച്ചിരുന്നത് മാതാപിതാക്കളോടൊപ്പം വാടക വീട്ടിലായിരുന്നു. ജയന്തിയുടെ പിതാവിൻ്റെയും ജീവൻ ഒരാഴ്ചയ്ക്കുള്ളിൽ ജൂൺ 12ന് കോവിഡ് അപഹരിച്ചപ്പോൾ വാടക കൊടുക്കാൻ മാർഗ്ഗമില്ലാത്തതിനാൽ ജയന്തിയുടെ അമ്മ ചെറുമകൾ സഞ്ചനയോടൊപ്പം പുറക്കാട്ട് ഉള്ള സഹോദരൻ്റെ വീട്ടിലേക്ക് താമസം മാറ്റി.

സഞ്ജനയ്ക്ക് 6 മാസം പ്രായമുള്ളപ്പോൾ ആണ് അമ്മയെ നഷ്ടപെടുന്നത്. ഇവരുടെ ദുരിത കഥ മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് സൗഹൃദ വേദി സഹായഹസ്തവുമായി എത്തിയത്. കഴിഞ്ഞ ഒന്നര വർഷമായി എടത്വ പുത്തൻപുരയിൽ തോമസ് വർഗ്ഗീസിൻ്റെ സഹായത്തോടെ സൗഹൃദ വേദി സഞ്ജനയെയും മുത്തച്ഛിയെയും സഹായിച്ചു വരുന്നു. രണ്ടാം ജന്മദിനമായ ഇന്ന് ലളിതമായ ചടങ്ങുകൾ നടത്തി കേക്ക് മുറിച്ച് സമ്മാനങ്ങൾ കൈമാറി. ചടങ്ങിൽ സഞ്ജനയുടെ അമ്മയുടെ ബന്ധുമിത്രാധികൾ പങ്കെടുത്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള ,സുരേഷ് പരുത്തിക്കൽ, സാം വി. മാത്യൂ, ഡി.പത്മജാ ദേവി എന്നിവർ സംബന്ധിച്ചു.

സഞ്ജനയുടെ അമ്മ ജയന്തിയുടെ മരണം കോവിഡ് മരണ പട്ടികയിൽ ഇടം പിടിക്കാഞ്ഞത് മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്ന് ആലപ്പുഴ ജില്ലാ ലീഗൽ സർവീസ് സെക്രട്ടറിയും സബ് ജഡ്ജിയുമായ ജലജാറാണിയുടെ ഇടപെടൽ മൂലം ആണ് കോവിഡ് മരണപട്ടികയിൽ ജയന്തിയുടെ പേര് ഇടം പിടിച്ചതെന്ന് സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു. തല ചായ്ക്കുവാനൊരിടം സ്വന്തമായി ഇല്ലാത്ത ഇവർക്ക് സുമനസ്സുകളുടെ സഹായത്തോടെ തക്കതായ ജീവിതസൗകര്യം ഒരുക്കി കൊടുക്കുകയാണ് സൗഹൃദ വേദിയുടെ അടുത്ത ലക്ഷ്യം. സഞ്ജനമോളുടെ മുത്തച്ഛി വത്സലയുടെ അക്കൗണ്ട് നമ്പർ.
State Bank of India. 67228354079,
Edathua Branch,
IFSC.SBIN0070096.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...