രാജ്യസഭാ എംപി സഞ്ജയ് സിങ്ങിന് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് സഞ്ജയ് സിങ്ങിന് സസ്പെന്‍ഷന്‍. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി മണ്‍സൂണ്‍ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് സസ്പെന്‍ഷന്‍. മണിപ്പൂരിലെ വിവാദ വൈറല്‍ വീഡിയോയെ ചൊല്ലിയുണ്ടായ പ്രതിപക്ഷ ബഹളത്തിനിടെയാണ് സഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിന്റെ നടപടി.

സഞ്ജയ് സിങ്ങിനെതിരെ നടപടി തേടി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ സഭ അംഗീകരിക്കുകയായിരുന്നു. സഭാ അധ്യക്ഷന്റെ നിര്‍ദ്ദേശങ്ങള്‍ എംപി തുടര്‍ച്ചയായി അവഗണിച്ചെന്ന് പ്രമേയത്തില്‍ ആരോപിച്ചിരുന്നു. മണിപ്പൂരിലെ കാങ്കോക്പിയില്‍ രണ്ട് സ്ത്രീകളെ നഗ്നരായി പരേഡ് ചെയ്ത സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് സഞ്ജയ് സിംഗ് അച്ചടക്കലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ജഗ്ദീപ് ധന്‍ഖര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എംപിയെ സസ്‌പെന്‍ഡ് ചെയ്ത ഉടന്‍, പ്രതിപക്ഷ അംഗങ്ങള്‍ ബഹളമുണ്ടാക്കിയതോടെ സഭാ നടപടികള്‍ 2 മണി വരെ നിര്‍ത്തിവച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി പട്രോളിങ്ങിനിടെ പോലീസിനു നേരെ ആക്രമണം : സിറിഞ്ച് കൊണ്ട് കുത്തി ; മൂന്നുപേര്‍‌...

0
കോഴിക്കോട് : നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. സിറിഞ്ച്...

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു

0
മലപ്പുറം: മലപ്പുറത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന്...

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : കെജിഎംഒക്ക് പരാതിയുണ്ടെങ്കിൽ നേരിട്ടറിയിക്കണം ; സർക്കാർ പ്രഖ്യാപിച്ച...

0
തിരുവനന്തപുരം: ജില്ല ജനറൽ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്തുന്ന...

പമ്പയാറ്റിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: റാന്നി വലിയപാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടി കാണാതായ വയോധികന്റെ മൃതദേഹം...