സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനം തമിഴ്‌നാട്ടിലേക്ക് കടത്തിയതായി റിപ്പോര്‍ട്ടുകള്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനം തമിഴ്‌നാട്ടിലേക്ക് കടത്തിയതായി റിപ്പോര്‍ട്ടുകള്‍. വാഹനം മൂന്ന് ദിവസം മുമ്പ് പൊള്ളാച്ചിയിലേക്ക് കടത്തിയതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വാഹനം പൊളിച്ച്‌ കേസിലെ തെളിവ് ഇല്ലാതാക്കാനായിരുന്നു ശ്രമം. പൊളിച്ച വാഹനത്തിന്റെ ഭാഗങ്ങള്‍ പോലീസ് കണ്ടെത്തിയതായും സൂചനയുണ്ട്.

കൊല്ലങ്കോട് – മുതലമട വഴിയാണ് വാഹനം സംസ്ഥാനം കടത്തിയത്. പൊള്ളാച്ചിയില്‍ എത്തിച്ച ശേഷം ഇത് പൊളിക്കുകയായിരുന്നു. അക്രമികള്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊല്ലങ്കോടിനടുത്താണ് ഈ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചത്. അതേസമയം കേരളത്തില്‍ വാഹനത്തിന് വേണ്ടി വ്യാപക തെരച്ചില്‍ നടക്കേ മൂന്ന് ദിവസങ്ങള്‍ മമ്പാണ് വാഹനം ജില്ലയില്‍ നിന്നും അതിര്‍ത്തി കടത്തിയതെന്ന കണ്ടെത്തല്‍ പോലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. കേസ് അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ പോലീസ് അന്വേഷം കാര്യക്ഷമമല്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നതാണ്. അതിര്‍ത്തികളിലെ വാഹന പരിശോധന കാര്യക്ഷമമാക്കാത്തത് പ്രതികള്‍ ജില്ലവിടുന്നതിന് വഴിയൊരുക്കിയെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...