ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിനെക്കുറിച്ച് പ്രതികരിച്ച് സഞ്ജു സാംസണ്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതില്‍ മൗനം വെടിഞ്ഞ് മലയാളി താരം സഞ്ജു സാംസണ്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ കഴിഞ്ഞത് കഴിഞ്ഞു ഞാന്‍ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നാണ് സഞ്ജു സാംസണ്‍ ചിരിക്കുന്ന സ്മൈലി പങ്കുവെച്ച് കുറിച്ചത്. ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിലെ നിരാശ പങ്കുവെച്ച സഞ്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി ആരാധകരാണ് പിന്തുണയുമായി എത്തിയത്. നിങ്ങള്‍ ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുണ്ടെന്നും മുന്നോട്ട് തന്നെ പോകുകയെന്നും ആരാധകര്‍ പ്രതികരിച്ചു. നിങ്ങള്‍ യഥാര്‍ത്ഥ ചാമ്പ്യനാണെന്നും നിങ്ങളുടെ സമയം വരുമെന്നും പറഞ്ഞ ആരാധകര്‍ കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കാതെ മുന്നോട്ടുപോകുകയെന്നും സഞ്ജുവിനെ ആശ്വസിപ്പിക്കുന്നു.

നേരത്തെ ഫേസ്ബുക്കില്‍ വെറും പുഞ്ചിരിക്കുന്ന ഇമോജി മാത്രം സഞ്ജു പോസ്റ്റ് ചെയ്തിരുന്നു. ഏഷ്യാ കപ്പിന് പിന്നാലെ ഇന്നലെയാണ് സെലക്ടര്‍മാര്‍ ഓസ്‌ട്രേലയിക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്.  ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിന് മാത്രം ടീമില്‍ ഇടം ലഭിക്കാതിരുന്നപ്പോള്‍ ഏകദിനങ്ങളില്‍ മോശം പ്രകടനം തുടരുന്ന സൂര്യകുമാര്‍ യാദവ്,  ശ്രേയസ് അയ്യര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. റുതുരാജ് ഗെയ്കവാദും തിലക് വര്‍മയും ടീമിലിടം പിടിച്ചുവെന്നുള്ളതാണ് ആരാധകരെ ആശ്ചര്യപ്പെടുത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...