അടുത്ത രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളിലും സഞ്ജു കളിക്കില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രഞ്ജി ട്രോഫിയില്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളം പോയിന്റ് പട്ടികയില്‍ ഗ്രൂപ്പ് സിയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. പഞ്ചാബിനെതിരെ ആദ്യ മത്സരത്തിലെ ജയവും കര്‍ണാടക, ബംഗാള്‍ എന്നിവര്‍ക്കെതിരായ സമനിലയും ഉള്‍പ്പെടെ എട്ട് പോയിന്റാണ് കേരളത്തിന്. മൂന്ന് മത്സരങ്ങളില്‍ 13 പോയിന്റുള്ള ഹരിയാനയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. എട്ട് പോയിന്റുള്ള കര്‍ണാടക റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം കേരളത്തിന് പിന്നില്‍ മൂന്നാം സ്ഥാനത്തായി. നവംബര്‍ ആറിന് നാലാം മത്സരത്തിനൊരുങ്ങുകയാണ് കേരളം. സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഉത്തര്‍ പ്രദേശാണ് കേരളത്തിന്റെ എതിരാളി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു സാംസണ്‍ കേരളത്തിന് വേണ്ടി കളിക്കില്ല. ബംഗാളിനെതിരായ മത്സരത്തിലും സഞ്ജു കളിച്ചിരുന്നില്ല. കര്‍ണാടയ്‌ക്കെതിരെ മാത്രമാണ് സഞ്ജു കളിച്ചത്. എന്നാല്‍ മഴയെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. സഞ്ജു പുറത്താവാതെ ക്രീസില്‍ നില്‍ക്കുന്നുണ്ടായിരുന്നു. പഞ്ചാബിനെതിരെ ആദ്യ മത്സരത്തിലും സഞ്ജു കളിച്ചിരുന്നില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആര്യനാട് നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി

0
തിരുവനന്തപുരം: ആര്യനാട് നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. ആര്യനാട് സർക്കാർ...

തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ജനറൽ പര്‍പ്പസ് ഫണ്ടിന്‍റെ ഒരു ഗഡു കൂടി അനുവദിച്ചു

0
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ജനറൽ പര്‍പ്പസ് ഫണ്ടിന്‍റെ ഒരു ഗഡു...

വടശ്ശേരിക്കരയിലെ പൊടിശല്യത്തിന് പരിഹാരമായി : റോഡിലെ കുഴി കോൺക്രീറ്റ് ചെയ്തു

0
വടശ്ശേരിക്കര : വടശ്ശേരിക്കര ജംഗ്ഷനില്‍ റോഡിന് മധ്യത്തിലായി രൂപപ്പെട്ട കുഴി കോൺക്രീറ്റ്...

മല്ലപ്പള്ളി താലൂക്ക് ഓഫീസ് ജീവനക്കാരുടെ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിട്ടി

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മിനി സിവിൽ...