അമ്പലപ്പുഴ : പന്ത്രണ്ടുകളഭമഹോത്സവത്തിന്റെ ലഹരിയിലായ ശ്രീകൃഷ്ണസന്നിധിയെ സംഗീതത്തിലാറാടിക്കാൻ ശങ്കരനാരായണ ശാസ്ത്രീയസംഗീതോത്സവത്തിനു തിരിതെളിഞ്ഞു. 158 കലാകാരന്മാരാണ് ഇത്തവണ സംഗീതോത്സവത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ 30 പേർ ആദ്യമായി വേദിയിലെത്തുന്നവരാണ്. സംഗീതലോകത്തിന് നിസ്തുലമായ സംഭാവനനൽകിയ നാദസ്വരവിദ്വാൻ ശങ്കരനാരായണപ്പണിക്കരെ അനുസ്മരിച്ചുകൊണ്ട് ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവം പോലെ 1985-ലാണ് ശങ്കരനാരായണസംഗീതോത്സവം തുടങ്ങിയത്. ബുധനാഴ്ച വൈകുന്നേരം എ.എം. ആരിഫ് എം.പി. സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് കെ. കവിത അധ്യക്ഷത വഹിച്ചു. സമൂഹപെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള, ക്ഷേത്രവികസനട്രസ്റ്റ് പ്രസിഡന്റ് ടി.കെ. ഹരികുമാർ താമത്ത്, ക്ഷേത്രോപദേശകസമിതി സെക്രട്ടറി ബി. ശ്രീകുമാർ തത്തമത്ത്, സംഗീതോത്സവക്കമ്മിറ്റി ചെയർമാൻ ആർ. ശ്രീകുമാർ ആമയിട, കൺവീനർ സുരേന്ദ്രൻ കരുമാടി തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























