സന്നിധാനത്ത് ഇനി സൗജന്യ വൈഫൈ ; ആദ്യ അരമണിക്കൂർ സൗജന്യം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല സന്നിധാനത്തു സൗജന്യമായി വൈ ഫൈ സേവനം ലഭ്യമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലുമായി സഹകരിച്ചുള്ള പദ്ധതിക്ക് നടപ്പന്തലിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടക്കം കുറിച്ചു. ശബരിമലയിലെത്തുന്ന ഭക്തർ നേരിടുന്ന മൊബൈൽ, ഇന്റർനെറ്റ് കണക്ടിവിറ്റി അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുതകുന്നതാണ് ദേവസ്വം ബോർഡിന്റെ പദ്ധതി. നിലവിൽ നടപ്പന്തലിലെ രണ്ടു കേന്ദ്രങ്ങളിലാണ് 100 എം.ബി.പി.എസ്. വേഗത്തിൽ വൈഫൈ ലഭ്യമാക്കിയിട്ടുള്ളത്. ഡിസംബർ 30 മുതൽ മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളിൽ സൗജന്യവൈഫൈ ലഭിക്കും.

ഒരു മൊബൈൽ നമ്പറിൽ നിന്ന് ആദ്യത്തെ അരമണിക്കൂർ വൈഫൈ സൗജന്യമായിരിക്കും. തുടർന്ന് ഒരു ജിബിക്ക് 9 രൂപ വെച്ചു നൽകണം. 99 രൂപയുടെ ബി.എസ്.എൻ.എൽ. റീച്ചാർജ് നടത്തിയാൽ ദിവസം 2.5 ജിബി വച്ചുപയോഗിക്കാവുന്ന പ്ലാനും പ്രയോജനപ്പെടുത്താം. ബി.എസ്.എൻ.എൽ വൈഫൈ അല്ലെങ്കിൽ ബി.എസ്.എൻ.എൽ. പിഎം വാണി എന്ന വൈഫൈ യൂസർ ഐഡിയിൽ കയറി കണക്ട് എന്നു ക്ലിക്ക് ചെയ്യുമ്പോൾ ഒരു വെബ്‌പേജ് തുറന്നുവരും. അതിൽ 10 അക്ക മൊബൈൽ നമ്പർ നൽകുമ്പോൾ ആറക്ക പിൻ എസ്.എം.എസായി ലഭിക്കും. അതുപയോഗിച്ചു വൈ ഫൈ കണക്ട് ആക്കാം.

നടപ്പന്തലിലെ രണ്ടു കേന്ദ്രങ്ങൾ കൂടാതെ പാണ്ടിത്താവളത്തെ ബി.എസ്.എൻ.എൽ. എക്‌സ്‌ചേഞ്ച് (2), ജ്യോതിനഗറിലെ ബി.എസ്.എൻ.എൽ. സെന്റർ(4), മരക്കൂട്ടം മുതൽ ശരംകുത്തി വരെയുള്ള ആറു ക്യൂ കോംപ്ലക്‌സുകൾ എന്നിവിടങ്ങളിലായി 14 ഇടത്ത് വൈഫൈ സൗകര്യം ഇതിനോടകം ഒരുക്കിയിട്ടുണ്ട്. ബാക്കി 13 കേന്ദ്രങ്ങളിൽ കൂടി സൗകര്യം ഡിസംബർ 30ന് മുമ്പ് പൂർത്തിയാക്കി മകരവിളക്കുത്സവത്തിനായി നട തുറക്കുമ്പോൾ സേവനം ലഭ്യമാക്കും. അക്കോമഡേഷൻ ഓഫീസ് പരിസരം ,നടപ്പന്തലിലെ സ്റ്റേജിനു ഇടതു വലതു വശങ്ങൾ ,നടപ്പന്തലിലെ മധ്യഭാഗത്ത് ഇടത് -വലത് ഭാഗങ്ങൾ ,നടപ്പന്തലിലേക്ക് പ്രവേശിക്കുന്നിടത്ത് ഇടതും വലതും ഭാഗങ്ങൾ ,അപ്പം – അരവണ കൗണ്ടർ , നെയ്യഭിഷേക കൗണ്ടർ , അന്നദാനമണ്ഡപം , മാളികപ്പുറത്തെ രണ്ട് നടപ്പന്തലുകൾ എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങൾ.
ഈ സീസണിൽ തന്നെ പമ്പയിലും നിലയ്ക്കലും കൂടി വൈഫൈ സൗകര്യമൊരുക്കമെന്നും അടുത്ത സീസണിൽ പ്രധാനപ്പെട്ട ഇടത്താവളങ്ങളിലും വൈഫൈ ലഭ്യമാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. നടപ്പന്തലിലെ സ്‌റ്റേജിനു സമീപത്തായി നടന്ന പരിപാടിയിൽ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, ബി.എസ്.എൻ.എൽ. പത്തനംതിട്ട ഡിവിഷണൽ എൻജിനീയർ ശശികുമാർ, ബി.എസ്.എൻ.എൽ. സന്നിധാനം ഓഫീസ് ഇൻ ചാർജ് എസ്. സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...