ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ രണ്ട്, നാല്, ആറ് സെമസ്റ്ററുകൾ എം.എ., എം.എസ്‌സി., എം.എസ്.ഡബ്ല്യു., എം.പി.ഇ.എസ്., ഡി.എം.എം., പി.ജി. ഡിപ്ലോമ, ബി.എ. പ്രോഗ്രാമുകളുടെ റഗുലർ/റീ-അപ്പിയറൻസ് പരീക്ഷ തീയതികൾ പുതുക്കി നിശ്ചയിച്ചു. പുതുക്കിയ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
——-
സംസ്കൃത സർവ്വകലാശാലയിൽ ദ്വിദിന ദേശീയ ഹിന്ദി സെമിനാർ 24ന് തുടങ്ങും
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഹിന്ദി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ മാർച്ച് 24, 25 തീയതികളിൽ കാലടി മുഖ്യക്യാമ്പസിലുള്ള ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടക്കും. ‘ഹിന്ദി നാടകങ്ങളിലെ ആദിവാസി ജീവിതം’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം ഡോ. ഷെമീം അലിയാർ നിർവ്വഹിക്കും. പ്രശസ്ത ഹിന്ദി എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ വന്ദന ടെട്ടെ മുഖ്യപ്രഭാഷണം നടത്തും. ഹിന്ദിവിഭാഗം അധ്യക്ഷ പ്രൊഫ. സുനിത ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. അലിഗഡ് മുസ്ലീം സർവ്വകലാശാല മുൻ രജിസ്ട്രാർ പ്രൊഫ. വി.കെ. അബ്ദുൾ ജലീൽ, സിൻഡിക്കേറ്റ് അംഗം ഡോ. ബി. അശോക്, അമൃത പി.എസ്., വൈഷ്ണവ് എൻ.യു. എന്നിവർ പ്രസംഗിക്കും. നാടകസംവിധായകൻ അനിൽ രഞ്ജൻ ഭൗമിക്, നാടകകൃത്തും എഴുത്തുകാരനുമായ ഋഷികേശ് സുലഭ്, ഡോ. ആർ. ശശിധരൻ, ഡോ. പി. പ്രണീത, ഡോ. ടി.എ. ആനന്ദ്, ഡോ. സി. ഷിബി, ഡോ. കെ.എൻ. അനീഷ് എന്നിവർ വിവിധവിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ദേശീയ സെമിനാർ 25ന് സമാപിക്കും.
സംസ്കൃത സർവ്വകലാശാല പരീക്ഷ തീയതികൾ പുതുക്കി നിശ്ചയിച്ചു
RECENT NEWS
Advertisment