1) പരീക്ഷ മാറ്റി വച്ചു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏപ്രിൽ 20ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം. എസ്‍സി. (സൈക്കോളജി) പരീക്ഷകൾ മാറ്റി വച്ചു.
2) എം. എസ്. ഡബ്ല്യു. പരീക്ഷകൾ ജൂൺ ആറിന് തുടങ്ങും
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യു. പരീക്ഷകൾ ജൂൺ ആറിന് തുടങ്ങും. പിഴയില്ലാതെ അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 18. പിഴയോടെ ഏപ്രിൽ 20 വരെയും സൂപ്പർ ഫൈനോടെ ഏപ്രിൽ 22 വരെയും അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.
3) ബി.എഫ്.എ പരീക്ഷകൾ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാലാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷകൾ (2020 പ്രവേശനമനുസരിച്ചുളള സിലബസ്) ഏപ്രിൽ 25, 27 തീയതികളിൽ നടക്കും.
സംസ്കൃത സർവ്വകലാശാല വാർത്തകൾ
RECENT NEWS
Advertisment