ചെത്തോങ്കര വലിയതോടിന്റെ വീതി കൂട്ടുന്നതിലെ വീഴ്ച ; സമരത്തിനൊരുങ്ങി യുഡിഎഫ്

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചെത്തോങ്കര വലിയതോടിന്റെ വീതി കൂട്ടുന്നതിലെ വീഴ്ചയുടെ പേരിൽ സമരത്തിനൊരുങ്ങി യുഡിഎഫ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി. വലിയ തോട് വീതി കൂട്ടുന്നതിന്‍റെ പേരില്‍ വൻ അഴിമതിക്ക് കളമൊരുങ്ങുകയാണെന്ന ആരോപണവും യുഡിഎഫ് നേതൃയോഗം ഉന്നയിച്ചു. തോടിന്റെ വീതി കൂട്ടുന്നതിന് 20 വർഷം മുൻപ് ഭൂമി ഏറ്റെടുത്ത് ഉടമകൾക്ക് പണം നൽകിയതാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.

ഏതാനും മാസങ്ങൾക്കു മുൻപ് തോടിന്റെ വീതി 1.5 മീറ്റർ കൂട്ടുമെന്ന് എംഎൽഎ അറിയിച്ചതാണ്.കിലോമീറ്ററിന് 10 കോടി രൂപ വീതം ചെലവഴിച്ച് പണി നടത്തുന്ന റോഡിൽ തോടിന് വീതി കൂട്ടാൻ ഇനിയും ഫണ്ട് അനുവദിക്കണമെന്ന് പറയുന്നത് അഴിമതിക്കു വേണ്ടിയാണെന്ന് യോഗം കുറ്റപ്പെടുത്തി. കാലവർഷ കെടുതിയിൽ നാശം നേരിട്ട റോഡുകൾ നന്നാക്കുന്നതിന് കഴിഞ്ഞ സർക്കാർ 2 കോടി രൂപ അനുവദിച്ചിരുന്നു.

എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് ഇത് 1.72 കോടിവായി കുറഞ്ഞു. സംസ്ഥാന പാതയുടെ നിർമ്മാണത്തിലെ അഴിമതികൾ ചൂണ്ടിക്കാട്ടി സമരം ആരംഭിക്കാൻ യോഗം തീരുമാനിച്ചു. സജി നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, പ്രകാശ് തോമസ്, സനോജ് മേമന, സമദ് മേപ്രത്ത്, ടി.കെ.സാജു, അജു വളഞ്ഞൻതുരുത്തിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...