പിണറായി വിജയൻ രേവന്ത് റെഡ്ഡിയെ ഡാഷ് മോനെ എന്ന് വിളിച്ചതിൽ തനിക്ക് തെറ്റൊന്നും തോന്നിയില്ലെന്ന് സന്തോഷ് പണ്ഡിറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പിണറായി വിജയനും തമ്മിലുള്ള വാക് പോരിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. പിണറായി വിജയൻ രേവന്ത് റെഡ്ഡിയെ ഡാഷ് മോനെ എന്ന് വിളിച്ചതിൽ തനിക്ക് തെറ്റൊന്നും തോന്നിയില്ലെന്നും അര്‍ഹിച്ച മറുപടിയാണെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു. തെലങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം. ഒരാൾക്ക് ബഹുമാനം കൊടുത്താലേ അത് തിരിച്ച് കിട്ടുകയുള്ളൂ. ഇങ്ങോട്ടില്ലാത്ത മര്യാദയൊന്നും തിരിച്ചങ്ങോട്ടും പ്രതീക്ഷിക്കേണ്ട. ചുമ്മാ ചൊറിയാൻ വന്നു കടി മേടിച്ചുവെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

അതേസമയം, പിണറായി വിജയന്‍റെ കനത്ത മറുപടിക്ക് ശേഷവും `പോ മോനേ വിജയാ’ പരാമര്‍ശനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആവർത്തിച്ചു. പിണറായി വിജയന്റെ അധിക്ഷേപം അനു​ഗ്രഹമായി കാണുന്നുവെന്നും ഗൗനിക്കുന്നില്ലെന്നും രേവന്ത് റെഡ്ഡി പറ‍ഞ്ഞു. കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കരുതെന്നും പിണറായിയുടെ കാലം കഴിഞ്ഞുവെന്നും പറഞ്ഞ അദ്ദേഹം ബൈ ബൈ പിണറായി എന്ന് വിളിക്കുകയും ചെയ്തു. പോ മോനെ വിജയാ എന്ന് പറഞ്ഞതിന് മറുപടിയായിട്ടായിരുന്നു പിണറായി വിജയന്‍റെ ഡാഷ് മോനേ പ്രയോ​ഗം. ഇതിന് ശേഷം മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിക്കത്ത് അയച്ചു. ഡിയർ ശ്രീ രേവന്ത് റെഡ്ഡി എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് മുഖ്യമന്ത്രി നിരത്തുന്നുണ്ട്. `പോകും, മുന്നോട്ട് തന്നെ പോകും നവകേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ട് തന്നെ പോകും’ എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

വക്കീൽ ഗുമസ്തന്മാരുടെ ഉത്സവബത്ത വർധിപ്പിച്ചു ; 2,000 രൂപയാക്കി

0
തിരുവനന്തപുരം : സംസ്ഥാനത്തെ അയ്യായിരത്തോളം വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർധിപ്പിച്ചു. 1,500...