അക്രമ രാഷ്ട്രീയ സംസ്കാരം ഉപേക്ഷിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തയ്യാറാകണo: കോടിയേരി ബാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐ എം പ്രവര്‍ത്തകരുടെ ആത്മസംയമനത്തെ, കൊലപാതകങ്ങള്‍ നടത്തി വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്കാരം ഉപേക്ഷിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തൃശൂര്‍ കുന്നംകുളത്ത് സിപിഐ എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപിനെ ആര്‍എസ്‌എസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിഷ്ഠൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൂടെയുള്ള മൂന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്കും ആര്‍ എസ് എസ് കാപാലികരുടെ ആക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

ഇരുപത്തിയാറ് വയസാണ് സനൂപിനുള്ളത്. ആ നാടിന്റെ ഹൃദയസ്പന്ദനം പോലെ സജീവമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി. മാതാപിതാക്കള്‍ നേരത്തെ മരിച്ചുപോയ ആ ചെറുപ്പക്കാരന് സഹോദരങ്ങളുമില്ല. പുതുശ്ശേരി പ്രദേശത്തെ ജനങ്ങളൊന്നാകെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സനൂപിന്റെ മാനവീകത തിരിച്ചറിഞ്ഞവരാണ്. എപ്പോഴും ജനങ്ങള്‍ക്കിടയിലായിരുന്ന ആ യുവാവ്, സകലര്‍ക്കും പ്രിയങ്കരനുമായിരുന്നു. അതിനാലാണ് ആര്‍എസ്‌എസ് കാപാലികര്‍ കൊലക്കത്തി കൊണ്ട് തീര്‍ത്ത് കളഞ്ഞത്.

ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മനുഷ്യസ്നേഹത്തിന്റെയും രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂര്‍ച്ചയാല്‍ ഇല്ലാതാക്കാമെന്ന ആര്‍എസ്‌എസ് / ബി ജെ പി – കോണ്‍ഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തില്‍ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ സനൂപടക്കം നാല് സിപിഐ എം പ്രവര്‍ത്തകരാണ് ഇക്കൂട്ടരുടെ കൊലക്കത്തിക്ക് ഇരയായത്.

കുന്നംകുളത്ത് സഖാവ് സനൂപിനെ വെട്ടിക്കൊല്ലാന്‍ നേതൃത്വം നല്‍കിയത്, കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരിക്കെ ബിജെപിയിലേക്ക് ചേക്കേറിയ വ്യക്തിയടക്കമുള്ള സംഘപരിവാറുകാരാണ്. ബിജെപിയും കോണ്‍ഗ്രസും ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. ആ പാര്‍ട്ടികളിലെ നേതാക്കന്‍മാര്‍ ക്രിമിനലുകളായ പ്രവര്‍ത്തകരെ രാഷ്ട്രീയ ശത്രുക്കളെ ഉന്‍മൂലനം ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുന്നു. ഗൂഡാലോചനകള്‍ നടത്തുന്നു.

നാടിന്‍്റെ സമാധാനം തകര്‍ക്കുന്ന ആര്‍എസ്‌എസ്/ ബിജെപി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തി താഴെവെക്കാന്‍ തയ്യാറാവണം. സിപിഐ എം പ്രവര്‍ത്തകരുടെ ആത്മസംയമനത്തെ, കൊലപാതകങ്ങള്‍ നടത്തി വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്കാരം ഉപേക്ഷിക്കാന്‍ തയ്യാറാവണം.

ധീര രക്തസാക്ഷി സഖാവ് സനൂപിന് ആദരാഞ്ജലികള്‍. ലാല്‍സലാം – കോടിയേരി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സുഹൃത്തുക്കളുടെ പേരിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
പാലക്കാട്: പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ...

ബം​ഗാളിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിലേക്ക് ; പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

0
കൊച്ചി: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മുങ്ങി നടന്ന പ്രതിയെ പോലീസ് അറസ്റ്റ്...

കായംകുളത്ത് തോട്ടിൽ ഫൈബർ വള്ളം തുഴയുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു

0
കായംകുളം: ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ...

ഇറാന്‍റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക. ഇറാന്‍റെ...