കൂടത്തായി കൊലപാതക പരമ്പര : ജോളി അറസ്റ്റിലായിട്ട് ഒരു വര്‍ഷം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയമ്മ ജോസഫ് അറസ്റ്റിലായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ പി​​​​ഞ്ചു​​​​കു​​​​ഞ്ഞു​​​​ള്‍​പ്പെ​​​​ടെ ആ​​​​റു​​​​പേ​​​​ര്‍ മ​​​​രി​​​​ച്ച​​​​തി​​​​നു പി​​​​ന്നി​​​​ലെ ദു​​​​രൂ​​​​ഹ​​​​ത​​​​തേ​​​​ടി കേ​​​​ര​​​​ള പോ​​​​ലീ​​​​സ് ചെ​​​​ന്നെ​​​​ത്തി​​​​യ​​​​ത് ച​​​​രി​​​​ത്ര​​​​ത്തി​​​​ലേ​​​​ക്കാ​​​​യി​​​​രു​​​​ന്നു. 1,800 പേ​​​​ജു​​​​ള്ള പ്ര​​​​ധാ​​​​ന കു​​​​റ്റ​​​​പ​​​​ത്ര​​​​മാ​​​​ണു കോ​​​​ട​​​​തി​​​​യി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​ത്. പി​​​​ന്നീ​​​​ട് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത ക്ര​​​​മ​​​​ത്തി​​​​ല്‍ ഓ​​​​രോ കേ​​​​സി​​​​ലും സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടു. ഏ​​​​റ്റ​​​​വും അ​​​​വ​​​​സാ​​​​ന​​​​ത്തെ അ​​​​ന്ന​​​​മ്മ വ​​​​ധ​​​​ക്കേ​​​​സി​​​​ല്‍ 2020 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ല്‍ കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ചു. ഇ​​​​നി ബാ​​​​ക്കി നി​​​​ല്‍​ക്കു​​​​ന്ന​​​​ത് നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ടം മാ​​​​ത്രം.

14 വര്‍ഷങ്ങള്‍ക്കിടെ ആറ് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളും വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ കൂട്ടുനിന്ന രണ്ടുപേരും പിന്നീട് പിടിയിലായി. 14 വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് പേരുടെ കൊലപാതകം നടന്നിരുന്നു. 2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി പൊന്നാമറ്റം വീട്ടില്‍ നിന്ന് അറസ്റ്റിലായത് . ഒക്ടോബര്‍ നാലിന് അന്വേഷണ സംഘം സെമിത്തേരിയിലെ കല്ലറകള്‍ നീക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. തു​​​​ട​​​​ര്‍​ന്ന് കേ​​​​ട്ട​​​​ത് 14 വ​​​​ര്‍​ഷം പി​​​​ന്നോ​​​​ട്ടു​​​​ന​​​​ട​​​​ന്ന ആ​​​​റു കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ​​​​യും കൊ​​​​ല​​​​പാ​​​​ത​​​​ക ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ക​​​​ഥ​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു.

പ്ല​​​​സ്ടു യോ​​​​ഗ്യ​​​​ത മാ​​​​ത്ര​​​​മു​​​​ള്ള ഒ​​​​രു വീ​​​​ട്ട​​​​മ്മ എ​​​​ന്‍​ഐ​​​​ടി പ്ര​​​​ഫ​​​​സ​​​​റാ​​​​യി വേ​​​​ഷം കെ​​​​ട്ടി​​​​യ​​​​തും സ​​​​യ​​​​നൈ​​​​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ബ​​​​ന്ധു​​​​ക്ക​​​​ളെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തു​​​​മെ​​​​ല്ലാം അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ പു​​​​റ​​​​ത്തു വ​​​​ന്നു. ഒ​​​​രു വ​​​​ര്‍​ഷം പി​​​​ന്നി​​​​ടു​​​​മ്പോ​​​​ള്‍ ആ​​​​റു കേ​​​​സു​​​​ക​​​​ളി​​​​ലെ​​​​യും കു​​​​റ്റ​​​​പ​​​​ത്രം കോ​​​​ട​​​​തി​​​​യി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ചു ക​​​​ഴി​​​​ഞ്ഞു. ര​​​​ണ്ടു കേ​​​​സു​​​​ക​​​​ളി​​​​ല്‍ പ്രാ​​​​രം​​​​ഭ വാ​​​​ദം തു​​​​ട​​​​ങ്ങി. പ്ര​​​​തി​​​​ക​​​​ളാ​​​​യ ജോ​​​​ളി ജോ​​​​സ​​​​ഫും എം.​​​​എ​​​​സ്.​​​​മാ​​​​ത്യു​​​​വും ഇ​​​​പ്പോ​​​​ഴും ജ​​​​യി​​​​ലി​​​​ല്‍ ത​​​​ന്നെ. മൂ​​​​ന്നാം പ്ര​​​​തി പ്ര​​​​ജി​​​​കു​​​​മാ​​​​റി​​​​ന് ജാ​​​​മ്യം ല​​​​ഭി​​​​ച്ചു.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകള്‍ ആല്‍ഫൈന്‍ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു കൊല്ലപ്പെട്ടത്.

ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ ടോം തോമസിന്റെ മകന്‍ റോജോ തോമസ് 2019 ജൂലൈയിലാണ് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കുന്നത്. എന്നാല്‍ സ്വത്തുതര്‍ക്കമെന്ന നിഗമനത്തില്‍ അന്വേഷണം മുന്നോട്ടുപോയില്ല. ഇതിനിടെ കെ.ജി. സൈമണ്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റെടുത്തു. പരാതി വീണ്ടും അദ്ദേഹത്തിന്റെ മുന്നിലെത്തി. സ്‌പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.

ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നുമായിരുന്നു ജീവന്‍ ജോര്‍ജിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി. ആര്‍. ഹരിദാസന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെയാണ് കല്ലറ തുറക്കാന്‍ തീരുമാനിച്ചത്. കല്ലറ തുറന്നതിനു പിന്നാലെ പ്രതികളുടെ അറസ്റ്റും രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...