പോപ്പുലര്‍ നിക്ഷേപത്തട്ടിപ്പ് ; ഉടമകളെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ നിക്ഷേപത്തട്ടിപ്പ് കേസില്‍ ഉടമകളെ ഇന്ന്  എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. തിരുവനന്തപുരത്ത് ജയിലിലാണ് ചോദ്യം ചെയ്യല്‍. ഉടമകളായ തോമസ്‌ ഡാനിയേല്‍(റോയി ), പ്രഭാ തോമസ്, റിനു മറിയം, റിബ മറിയം എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നു പ്രതികളെ ജയിലുകളില്‍ തിരികെ എത്തിച്ചു.

പോപ്പുലറിന്റെ വെളിപ്പെട്ടതും വെളിപ്പെടാത്തതുമായ മുഴുവന്‍ സ്വത്തുക്കളുടെയും വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചു തുടങ്ങി. ഇഡിയുടെ കൊച്ചി യൂണിറ്റാണ് പോപ്പുലര്‍ കേസ് കൈകാര്യം ചെയ്യുന്നത്. കോവിഡ് ബാധിതയായ റിയയുടെ ചോദ്യം ചെയ്യല്‍ സംബന്ധിച്ചു തീരുമാനം ഇന്നുണ്ടാകും. 5 ദിവസമാണ് പ്രതികള്‍ ഇഡി കസ്റ്റഡിയില്‍ ഉണ്ടാവുക. പോപ്പുലറുമായി ബന്ധപ്പെട്ട് രാജ്യത്തും പുറത്തും എവിടെയെല്ലാം വസ്തുവകകള്‍ ഉണ്ടെന്നതിന്റെ അന്വേഷണമാണ് ഇപ്പോള്‍ ഇഡി പൂര്‍ത്തിയാക്കുന്നത്. കൈമാറിയ സ്വത്തുക്കള്‍ സംബന്ധിച്ച വിവരവും ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. ബെനാമി പേരുകളിലെ സ്വത്തുക്കളും രാജ്യത്തിനു പുറത്തേക്കു കടത്തിയ സ്വത്തുക്കളും സംബന്ധിച്ച വ്യക്തമായ രൂപരേഖ അന്വേഷണ സംഘം തയാറാക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...