ഭീകര സംഘടന ഐഎസ് ഇന്ത്യയുടെ തലവൻ സാഖിബ് നച്ചൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഇന്ത്യ തലവനും നിരോധിത സംഘടനയായ സ്റ്റു‍ഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ മുൻ ഭാരവാഹിയുമായ സാഖിബ് അബ്ദുൽ നച്ചൻ (57) മരിച്ചു. മസ്തിഷ്ക രക്തസ്രാവമാണ് ഇയാളുടെ മരണ കാരണം. ഡൽഹിയിലെ സഫ്ദർ ജങ് ആശുപത്രിയിലാണ് മരിച്ചത്. 2023ൽ ദേശീയ അന്വേഷണ ഏജൻസി ഇയാളെ പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്ത അന്ന് മുതൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ആരോ​ഗ്യനില മോശമായതിനെ തുടർന്നു ചൊവ്വാഴ്ചയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ മസ്തിഷക രക്തസ്രാവമുണ്ടായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ താനയിൽ ജനിച്ച സാഖിബ് 90കളുടെ അവസാനമാണ് സിമിയുടെ ഉന്നത നേതൃത്വത്തിലെത്തിയത്. 2001ൽ ദേശവിരുദ്ധ പ്രവർത്തനങ്ങളെത്തുടർന്നു സിമി നിരോധിക്കപ്പെട്ടു.

2002, 03 വർഷങ്ങളിൽ അരങ്ങേറിയ മുംബൈ സ്ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സാഖിബിന്റെ പേര് ദേശീയ ശ്രദ്ധയിൽ വന്നത്. 13 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനങ്ങളാണ് അരങ്ങേറിയത്. ഈ ആക്രമണങ്ങളിൽ ഇയാൾക്കു പങ്കുണ്ടെന്നു പിന്നീട് തെളിഞ്ഞു.സ്ഫോടനത്തിൽ പങ്ക് തെളിഞ്ഞതോടെ നിയമവിരുദ്ധമായി എകെ 56 തോക്കുകൾ കൈവശം വച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഭീകരവിരുദ്ധ കോടതി ഇയാളെ 10 വർഷം തടവിനു ശിക്ഷിച്ചു. നല്ലനടപ്പിന് 5 മാസം ശിക്ഷാ ഇളവ് ലഭിച്ചതോടെ 2017ൽ ശിക്ഷ പൂർത്തിയാക്കി. എന്നാൽ ‍ഡൽഹി, പഡ്​ഗ എന്നിവിടങ്ങളിൽ നിന്നു യുവാക്കളെ ഐഎസിലേക്കു റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് 2023ൽ സാഖിബിനെ എൻഐഎ വീണ്ടും അറസ്റ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്തെ ഹോസ്റ്റലുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്നു ; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിച്ചതില്‍ കൂടുതല്‍...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...