ന്യൂഡല്‍ഹി: എന്‍.സി.പി നേതാവ് ശരത് പവാര്‍ ആശുപത്രിയില്‍. കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസങ്ങളില്‍ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പാര്‍ട്ടി വക്താവ് നവാബ് മാലിക്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശരത് പവാര്‍ പങ്കെടുക്കാനിരുന്ന ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അദ്ദേഹം പൊതുപരിപാടികളില്‍ പങ്കെടുക്കില്ലെന്നും നവാബ് മാലിക്ക് വ്യക്തമാക്കി.