സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികാഘോഷം ; ഏകതാ പദയാത്ര പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. ടി സാക്കിർ ഹുസൈൻ ഫ്ലാഗ് ഓഫ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ് ഭാരതിൻ്റെ ആഭിമുഖ്യത്തിൽ “സർദാർ@150 ഏകതാ പദയാത്ര” (Sardar@150 Unity March) സംഘടിപ്പിച്ചു. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സന്ദേശവുമായി സർദാർ പട്ടേലിന്റെ ചിന്തകൾ യുവ ഹൃദയങ്ങളിലേക്ക് എത്തിക്കുവാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിൽ യുവജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്തനംതിട്ട ടൗൺ സ്ക്വയറിൽ നിന്ന് മുൻസിപ്പൽ ചെയർമാൻ അഡ്വ. ടി സാക്കിർ ഹുസൈൻ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

പത്തനംതിട്ട ഗാന്ധി സ്ക്വയർ, കാർഗിൽ യുദ്ധ സമാരകം, കോളേജ് ജംഗ്ഷൻ വഴി കടന്നു പോയ പദയാത്ര കാതോലിക്കേറ്റ് സ്കൂളിൽ വെച്ച് അവസാനിച്ചു. തുടർന്ന് കാതോലിക്കേറ്റ് സ്കൂളിൽ വെച്ച് നടന്ന സമാപന സമ്മേളനം കാതോലികേറ്റ് സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ് ഉത്ഘാടനം ചെയ്തു. മേരാ യുവ ഭാരത് ജില്ല യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ സർവീസ് സ്കീം ജില്ലാ കോർഡിനേറ്റർ രാജശ്രീ ജീ സ്വാഗതവും സ്കൂൾ ഹെഡ് മിസ്ട്രസ് ജയമോൾ പി എം ആശംസയും കാതോലിക്കേറ്റ് സ്കൂൾ നാഷണൽ സർവ്വീസ് സ്കീം കോർഡിനേറ്റർ ബിന്ദുമോൾ ടി കൃതജ്ഞയും രേഖപ്പെടുത്തി. പത്തനംതിട്ട മേരാ യുവഭാരതും നാഷണൽ സർവീസ് സ്കീം പത്തനംതിട്ട ജില്ലാ ഘടകവും നാഷണൽ കേഡറ്റ് കോർപ്പസ്, സ്കൗട്ട്സ് & ഗൈഡ്സ് സംയുക്തമായി ആണ് പരിപാടി സംഘടിപ്പിച്ചത്. പത്തനംതിട്ട ജില്ലയിലെ വിവിധ കോളേജുകളിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാരും നാഷണൽ കാഡറ്റ് കോർപ്പസ്, സ്കൗട്ട്സ് & ഗൈഡ്സ്, മൈഭാരത് വോളണ്ടിയർമാരും യുവജന ക്ലബ് പ്രതിനിധികളുമാണ് ഈ പദയാത്രയിൽ പങ്കെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...