സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഇപ്പോൾ പ്രഖ്യാപനങ്ങൾ നടത്തുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി മോഹൻരാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കഴിഞ്ഞ ഒൻപതു വർഷമായി ചെയ്യാൻ കഴിയാത്ത സർക്കാർ ആണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഇപ്പോൾ പ്രഖ്യാപനങ്ങൾ നടത്തുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി മോഹൻരാജ്. തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ കാര്യങ്ങളും മുൻ ഭരണ സമിതി മുടക്കിയ പദ്ധതികൾ പൂർത്തികരിച്ചും ആണ് പഴവങ്ങാടി പഞ്ചായത്ത്‌ ഭരണസമിതി വീണ്ടും ജനങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്‌ പഴവങ്ങാടി മണ്ഡലം പ്രസിഡന്റുമാരായ തോമസ് ഫിലിപ്പ്, പ്രമോദ് മന്ദമരുതി എന്നിവർ നയിച്ച വികസന സന്ദേശ യാത്രയുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക്‌ പ്രസിഡന്റ്‌ സിബി താഴത്തില്ലത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, പ്രകാശ് തോമസ്, റൂബി കോശി, ജെസ്സി അലക്സ്‌, അന്നമ്മ തോമസ്, റെഞ്ചി പതാലിൽ, വി. സി ചാക്കോ, ഷേർളി ജോർജ്, ബിനോജ് ചിറക്കൽ, ജോസഫ് കാക്കാനംപള്ളിൽ, റോയ് ഉള്ളിരിക്കൽ, ബിജി വർഗീസ്, സീമ മാത്യു വിനീത് പെരുമേത്ത്, റെജി ഉപ്പിടുംപാറ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....