നോട്ടിംഗ്ഹാം: യുകെയിൽ മലയാളി നഴ്സ് വീടിനുള്ളിൽ മരിച്ചനിലയിൽ. നോട്ടിംഗാമിനടുത്ത് മാന്‍സ്ഫീല്‍ഡില്‍ താമസിച്ചിരുന്ന എറണാകുളം സ്വദേശി സെബിന്‍ രാജ് വര്‍ഗീസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 42 വയസായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയ്ക്കാണ് വീട്ടിലെത്തിയ ഭാര്യ വാതില്‍ തുറന്നപ്പോള്‍ സെബിന്‍ രാജ് വര്‍ഗീസിനെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്.
സെബിന്‍ രാജും കുടുംബവും താമസിച്ചിരുന്ന വീടിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഭാര്യയും രണ്ടു മക്കളും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്.
സെബിന്‍ ഈ വീട്ടില്‍ തന്നെയും. രാവിലെ ഡ്യൂട്ടിയ്ക്ക് പോകും മുമ്പ് സെബിനെ കാണാനെത്തിയ റെയ്‌സ വാതില്‍ തുറന്നപ്പോള്‍ കണ്ടത് കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുള്ള സെബിനെയാണ്. ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പം കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ഭാര്യ റെയ്സ, മക്കള്‍ അനേയ സെബിന്‍, അലോസ സെബിന്‍. സഹോദരങ്ങള്‍: പോള്‍ കൊടിയന്‍ (പുരോഹിതന്‍), ട്രീസ വര്‍ഗീസ്.






























