സർദാർ@150 ഏകതാ പദയാത്ര – അടൂരിൽ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : സർദാർ വല്ലഭായ് പട്ടേലിന്റെ 150 ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരത് ആഭിമുഖ്യത്തിൽ “സർദാർ@150 ഏകതാ പദയാത്ര” അടൂരിൽ സംഘടിപ്പിച്ചു. ഏക ഭാരതം – ശ്രേഷ്ഠ ഭാരതം എന്ന സന്ദേശവുമായി സർദാർ വല്ലഭായ് പട്ടേലിന്റെ ചിന്തകൾ യുവ ഹൃദയങ്ങളിലേക്ക് എത്തിക്കുവാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിൽ യുവജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. അടൂർ മുൻസിപ്പൽ ചെയർമാൻ മഹേഷ് കുമാർ കെ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. അടൂർ ഹോളി ക്രോസ് ഹോസ്പിറ്റൽ, ഹൈസ്കൂൾ ജംഗ്ഷൻ, വഴി കടന്നു പോയ പദയാത്ര മാർത്തോമാ യൂത്ത് സെന്ററിൽ സമാപിച്ചു.

തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ മേരാ യുവ ഭാരത് ജില്ല യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ, മാർ ക്രിസോസ്റ്റം കോളേജ് നാഷണൽ സർവീസ് സ്കീം കോർഡിനേറ്റർ ശ്രീകല എൽ ആർ, വി.എച്ച്.എസ്.സി എൻ.എസ്.എസ് ക്ലസ്റ്റർ കോർഡിനേറ്റർ ലത പി ചന്ദ്രൻ, വടക്കേടത്ത് കാവ് വിഎച്ച് എസ് സി പ്രിൻസിപ്പൽ റാണി ഷംസ്, അടൂർ പോളി ടെക്നിക്ക് എൻ എസ് എസ് ഓഫീസർ അനു ശങ്കർ എന്നിവർ പങ്കെടുത്തു. മേരാ യുവഭാരത് പത്തനംതിട്ട, നാഷണൽ സർവീസ് സ്കീം കേരള യൂണിവേഴ്സിറ്റി, വിഎച്ച്എസ് സി, പോളി ടെക്നിക്ക് ഘടകങ്ങൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ കോളേജുകൾ വി.എച്ച്.എസ്.സി സ്കൂളുകൾ, പോളി ടെക്‌നിക്ക് കോളേജുകളിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാര്‍, മൈ ഭാരത് വോളണ്ടിയർമാര്‍, യുവജന ക്ലബ് പ്രതിനിധികള്‍ എന്നിവര്‍ പദയാത്രയിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...