പ്രതികൂട്ടിൽ ആരൊക്കെ ഉണ്ടാകുമെന്ന് ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പാലക്കാട് കാണിച്ചുതരുമെന്ന് സരിന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കള്ളപ്പണ വിഷയത്തിൽ സിസിടിവി ദൃശ്യങ്ങളിലെ ട്രോളി ബാഗ് ആയുധമാക്കി രാഷ്ട്രീയ പ്രതിഷേധം കടുപ്പിച്ച് ഡിവൈഎഫ്ഐ. പാലക്കാട് കോട്ടമൈതാനത്ത് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി ഡോ പി സരിൻ ഉദ്‌ഘാടനം ചെയ്തു. ചാക്കും ട്രോളിയും വേണ്ട, പാലക്കാടിന് വികസനം വേണം എന്നാവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. പ്രതികൂട്ടിൽ ആരൊക്കെ ഉണ്ടാകുമെന്ന് ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പാലക്കാട് കാണിച്ചുതരുമെന്നും സത്യം തുറന്നുകാണിക്കാൻ ഏതറ്റം വരെയും പോകുമെന്നും പ്രതിഷേധം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സരിൻ പറഞ്ഞു.

അന്വേഷണം ഒരു വ്യക്തിയിലേക്ക് ചുരുങ്ങരുതെന്നും അങ്ങനെ ചെയ്താൽ രക്ഷപ്പെടുന്നത് മറ്റ് പലരുമാണെന്നും പറഞ്ഞ സരിൻ അടിക്കടി വേഷംമാറുന്നവരെയും വേഷങ്ങൾ കൊണ്ടുനടക്കുന്നവരെയും പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിയുമെന്നും പറഞ്ഞു. പാലക്കാട്ടെ ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല ഇപ്പോൾ നടക്കുന്നത്. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങൾ തകൃതിയാണ്. നിയമവിരുദ്ധമായി നടത്തുന്ന ഇടപാടുകൾ ചർച്ച ചെയ്യുന്ന വിധം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ രീതി മാറിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നവരെ പുറത്തുകൊണ്ടുവരും. അതിനായി ഏതറ്റം വരെയും പോകും സരിൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...

മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി

0
ചെന്നൈ: മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി...