സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ എറണാകുളം പോലീസ് ക്ലബില്‍ ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ എറണാകുളം പോലീസ് ക്ലബില്‍ ചോദ്യം ചെയ്യുന്നു. മുന്‍ മന്ത്രി കെ.ടി.ജലീല്‍ നല്‍കിയ ഗൂഢാലോചന കേസില്‍ ആണ് സരിത്തിനെ ചോദ്യം ചെയ്യുന്നത്. തന്നെയും മുഖ്യമന്ത്രിയ്ക്കെതിരെയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, എം. ശിവശങ്കര്‍, കെ.ടി. ജലീല്‍ അടക്കമുള്ളവര്‍ക്ക് വിദേശത്തേക്ക് കറന്‍സി കടത്തിയതുമായി ബന്ധപ്പെട്ട്സ്വപ്നയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് ജലീല്‍ കേസ് നല്‍കിയത്.

സ്വപ്‌നയും പി.സി. ജോര്‍ജുമാണ് കേസില്‍ പ്രതികളായുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ 2016-ല്‍ നടത്തിയ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. കള്ളപ്പണക്കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷമായിരുന്നു സ്വപ്നയുടെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലിന് പിന്നാലെ ലൈഫ് മിഷന്‍ കേസില്‍ നാടകീയമായി സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരാളെ കസ്റ്റഡിയിലെടുക്കുന്നതിനുള്ള വിജിലന്‍സിന്റെ പതിവ് നടപടികള്‍ തെറ്റിച്ചാണ് അതിവേഗം സരിത്തിനെ കൊണ്ടുപോയത്. ഈ കേസില്‍ സരിത്തിനെ നേരത്തെ ചോദ്യം ചെയ്തതാണ്.

സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഇന്നും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നുണ്ട്. സ്വപ്നയെ ഇഡി ബുധനാഴ്ച അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കോടതിയില്‍ സ്വപ്ന നല്‍കിയ 164 രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കോടതിയില്‍ നല്‍കിയ മൊഴിയില്‍ സ്വപ്ന ഉറച്ചു നിന്നതായാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

നദിയിൽ ചാടിയ വയോധികയെ സ്ത്രീകൾ സാഹസികമായി കരയിലെത്തിച്ചു

0
റാന്നി : പമ്പാനദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച വയോധികയെ സമീപത്ത് കുളിച്ചുകൊണ്ടിരുന്ന...