സ്വർണക്കടത്ത്, സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ വൻ തിമിംഗലങ്ങൾ ; സരിത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് വിവാദത്തില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് സോളാര്‍ കേസ് പ്രതി സരിത നായര്‍. ഗൂഢാലോചന നടത്തിയത് അന്താരാഷ്ട്ര ശാഖകളുള്ള തിമിംഗലങ്ങളാണെന്ന് സരിത പറഞ്ഞു. കോടതിയില്‍ രഹസ്യ മൊഴി നല്‍കിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ഗൂഢാലോചനയ്ക്ക് പിന്നില്‍ പി.സി. ജോര്‍ജ്, സ്വപ്ന, ക്രൈം നന്ദകുമാര്‍, ചില രാഷ്ട്രീയക്കാര്‍ എന്നിവരാണ്. പി.സി. ജോര്‍ജിനെ ആരെങ്കിലും യൂസ് ചെയ്തതാണോയെന്ന് അന്വേഷിച്ചാലേ മനസിലാകൂ. ഗൂഢാലോചനയ്ക്ക് പിന്നിലെ സൂത്രധാരന്‍ പി.സി. ജോര്‍ജ് അല്ല. അദ്ദേഹത്തിന് പിന്നില്‍ നമ്മള്‍ കാണാത്ത വലിയ തിമിംഗിലങ്ങളുണ്ട്. തന്നെ സമീപിച്ചത് പി.സി. ജോര്‍ജാണ്. അന്താരാഷ്‌ട്ര ശാഖകള്‍ വരെയുള്ള സംഘമാണ് ഇതിനെല്ലാം പിന്നില്‍. രാജ്യദ്രോഹമാണെങ്കിലും സപ്പോര്‍ട്ട് ചെയ്യാന്‍ ആളുണ്ടെന്നും സരിത പറഞ്ഞു. സ്വപ്നയുടെ ആരോപണം രാഷ്ട്രീയ പ്രേരിതം എന്നതിലുപരി നിലനില്‍പ്പിന്റെ കാര്യം കൂടിയാണെന്നും സരിത വ്യക്തമാക്കി. സ്വ‌പ്നയെ ഇ.ഡി രണ്ടാംദിവസവും ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലാണ് ചോദ്യം ചെയ്യല്‍. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഇന്നലെ അഞ്ചര മണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്യാന്‍ കഴിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...