കോന്നി : ഞള്ളൂർ ഉത്തര കുമരംപേരൂർ മാതൃക ഫോറസ്റ്റേഷൻ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു. നബാഡ് ഫണ്ടിൽ നിന്നും അനുവദിച്ച 95 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ഫോറെസ്റ്റേഷൻ കെട്ടിടം ഡോർമെറ്ററി എന്നിവയാണ് നിർമ്മിക്കുന്നത്. സ്റ്റേഷൻ കെട്ടിടത്തിലെ ടൈൽ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. ഡോർമെറ്ററി കെട്ടിടത്തിന്റെ നിർമ്മാണവും പുരോഗമിക്കുന്നു.
സ്റ്റേഷൻ കെട്ടിടത്തിലെ ജനൽ കതകുകൾ സ്ഥാപിക്കുന്ന ജോലികളും നടക്കുന്നു. സ്റ്റേഷൻ കെട്ടിടത്തിൽ ഡെപ്യൂട്ടി റൂം സ്ട്രോങ് റൂം സെൽ, കമ്പ്യൂട്ടർ റൂം ലേഡീസ് റൂം 3 ശുചീ മുറി എന്നിവയും ഡോർമെറ്ററിയിൽ 6 മുറികൾ, ഹാൾ,7 ശുചി മുറി എന്നിവയാണ് ഉൾപ്പെടുന്നത്. ചുറ്റുമതിൽ, ഇന്റർലോക്ക് സ്ഥാപിക്കുന്ന ജോലികൾ എന്നിവ പൂർത്തിയാകാൻ ഉണ്ട്. രണ്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകാൻ ആണ് ലക്ഷ്യമിടുന്നത്.