ശരിയത്ത് നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ രണ്ടാം വിവാഹത്തിന് അനുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്‍.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 494-ാ൦ വകുപ്പ്, ഭാര്യയോ ഭര്‍ത്താവോ ജീവിച്ചിരിക്കുമ്പോള്‍ വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിക്കുന്നത് കുറ്റകരമാണെന്ന് അനുശാസിക്കുന്നുണ്ട്. എന്നാല്‍, മുസ്ലീമുകള്‍ക്ക് ശരിയത്ത് നിയമപ്രകാരം വിവാഹമോചനം നേടാതെ 4 വിവാഹം വരെ കഴിക്കാം എന്നാണ്. ഇക്കാര്യം നിയമവിരുദ്ധമാണെന്നും സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

മറ്റുമതത്തില്‍പ്പെട്ടവര്‍ ഇത്തരത്തില്‍ രണ്ടാമത് വിവാഹം കഴിച്ചാല്‍ അത് കുറ്റകരമാണ്. അതുകൊണ്ടു തന്നെ, മുസ്ലീമുകള്‍ക്കു മാത്രം ഇതിനു അനുമതി നല്‍കുന്നത് തീര്‍ത്തും വിവേചനപരമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതിനു പുറമെ, മുസ്ലീം മതവിശ്വാസികള്‍ക്ക് ആദ്യ ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ രണ്ടാമതും വിവാഹം കഴിക്കാമെന്ന ശരിയത്ത് നിയമം, ആര്‍ട്ടിക്കിള്‍ 14 -ന്റേയും ആര്‍ട്ടിക്കിള്‍ 15(1)-ന്റേയും ലംഘനമാണെന്നും ആയതിനാല്‍ അത്‌ ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...