ഡല്‍ഹി : രാജ്യത്തെ കര്‍ഷകരുടെ അവസ്ഥ വളരെ പെട്ടന്ന് പ്രഖ്യാപിച്ച ലോക്ഡൗണോടെ വളരെ മോശമായതായി ശശി തരൂര്‍ എംപി. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് കൃഷി ചെയ്തവയ്ക്ക് മതിയായ പ്രതിഫലം അവര്‍ക്ക് ലഭിച്ചില്ല. മാത്രമല്ല സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ കൃഷിക്കാര്‍ക്ക് മതിയായ കരുതലുമില്ല. അവര്‍ വലിയ കടത്തിലാണെന്നും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ ഈ രൂക്ഷ വിമര്‍ശനം. കൃഷിക്കാര്‍ക്ക് നല്‍കിയ പാക്കേജിലെ ധന സഹായം അവര്‍ക്ക് ഒട്ടും പര്യാപ്തമല്ല എന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപിച്ച പാക്കേജില്‍ കൃഷിക്കാര്‍ക്ക് മതിയായ കരുതലില്ല ; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശശി തരൂര്‍
RECENT NEWS
Advertisment