ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ശാസ്താംകോയിക്കൽ – പെരുമ്പാറ – എഴുമറ്റൂർ റോഡ് തകർച്ചയുടെ വക്കിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ശാസ്താംകോയിക്കൽ – പെരുമ്പാറ – എഴുമറ്റൂർ റോഡ് തകർച്ചയുടെ വക്കിൽ. റോഡിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയെങ്കിലും എഴുമറ്റൂർ ഏലാം മഹാദേവർ ക്ഷേത്രത്തിന് സമീപം ശുദ്ധ ജലവിതരണ പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ടതാണ് റോഡ് തകർച്ചയ്ക്ക് കാരണമായത്. ജലനിധി പദ്ധതിക്കായി അടുത്തിടെ നിർമ്മിച്ച പൈപ്പ് ലൈനാണ് തകർന്നത്. പാടിമൺ – കോട്ടാങ്ങൽ ജേക്കബ് റോഡിൽ ശാസ്താംകോയിക്കൽ കവലയിൽ നിന്നും ആരംഭിച്ച് ചെറുകോൽപ്പുഴ – പൂവനാക്കടവ് റോഡിൽ എഴുമറ്റൂർ പോസ്റ്റോഫീസ് ജംഗ്‌ഷനിൽ വരെയുള്ള റോഡിന് 3.8 കിലോമീറ്റർ ദൂരപരിധി മാത്രമാണുള്ളത്. ഇതിനായി 4.5 കോടി രൂപയുടെ കരാറിലാണ് പദ്ധതി നടപ്പിലാക്കിയത്. 9മാസത്തെ കാലാവധി ഇതിനായി അനുവദിച്ചിരുന്നത്.

ആദ്യഘട്ട നിർമ്മാണ പ്രവർത്തികൾ പോലും പൂർത്തിയാകാതെ കിടന്ന റോഡ് മാസങ്ങൾക്കു മുമ്പാണ് പദ്ധതി പൂർത്തീകരിച്ചത്. നിലവിലുള്ള റോഡിന്റെ വീതി കുറഞ്ഞ സ്ഥലങ്ങളിൽ ജി.എസ്ബി, ഡബ്ല്യു.എം.എം എന്നിവ ഉപയോഗിച്ച് 5 മുതൽ 5.50 മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തി റോഡ് ഉന്നത നിലവാരത്തിൽ എത്തിക്കുന്നതിനായിട്ടാണ് പദ്ധതി. ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ സ്ഥാപിച്ചതിനാലാണ് തകർച്ച സംഭവിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തകർച്ച പരിഹരിച്ച് റോഡ് അറ്റകുറ്റപ്പണികൾ റോഡിലെ അപകട സ്ഥിതി ഒഴിവാക്കുന്നതിന് അധികൃതർ അടിയന്തിര ഇടപെടീൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...