ശാസ്തങ്കൽ-വാക്കേക്കടവ്-ഉത്ഥാനത്തുപടി പാതയുടെ പണികൾക്ക് ടെൻഡറായി

For full experience, Download our mobile application:
Get it on Google Play

കവിയൂർ : ശാസ്തങ്കൽ-വാക്കേക്കടവ്-ഉത്ഥാനത്തുപടി പാതയുടെ പണികൾക്ക് ടെൻഡറായി. പ്രധാനമന്ത്രിയുടെ പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന പണിയാണ്. ഇതിന് സംസ്ഥാന സർക്കാരിന്റെ അനുമതി നേരത്തേ ലഭിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ പദ്ധതിയായതിനാൽ അവിടെനിന്നുള്ള അനുമതി വേണമായിരുന്നു. ഇക്കാര്യത്തിൽ കാലതാമസം നേരിടുന്ന കാര്യം കവിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എം.ഡി.ദിനേശ് കുമാർ ഒരുമാസം മുമ്പേ മുൻകേന്ദ്രമന്ത്രി വി.മുരുളിധരന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് കേന്ദ്രത്തിൽനിന്നുള്ള ഭരണാനുമതി ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയത്. മൂന്നാഴ്ച മുമ്പേ ഭരണാനുമതി ലഭിച്ച പണികളുടെ തുടർനടപടികൾ പൂർത്തിയാക്കി ടെൻഡർ ചെയ്‌തതായി ജില്ലാ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജീനിയർ അറിയിച്ചു.

നാലുകോടി ഏഴുലക്ഷം രൂപയുടെ പുനരുദ്ധാരണമാണ് നടത്തുക. വാക്കേക്കടവ് പാതയിൽ പനയാമ്പാല തോടിന് കുറെകയുള്ള പാലം പുതുക്കി പണിയും. നാലു കലുങ്കുകളും നിർമിക്കും. ഉത്ഥാനത്തുപടി ഭാഗത്തേക്ക് പോകുന്ന വഴിയിൽ മുണ്ടിയപ്പള്ളി ഭാഗത്തെ കയറ്റവും കുറയ്ക്കും. കവിയൂർ-കല്ലൂപ്പാറ-കുന്നന്താനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. വാക്കേക്കടവ് പാടത്തിന്റെ വരമ്പ് പൊക്കിയുണ്ടാക്കിയ വഴിയാണ്. കാലപ്പഴക്കത്താൽ ബലക്ഷയത്തിലായ പാലവും റോഡും തകർന്നിട്ട് എട്ടുവർഷമായി. ഇതിന്റെ കരിങ്കൽക്കെട്ടും അപ്രോച്ച് റോഡുമടക്കം പൊളിഞ്ഞതാണ്. കൽക്കെട്ടുകൾ പൊളിഞ്ഞ് തോട്ടിലേക്ക് കിടക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...