ഒരുമയുടെ സന്ദേശമോതുന്ന ”ഒന്ന്” കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നാടകം നാളെ വെച്ചൂച്ചിറയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാന കലാ ജാഥ നാളെ വെച്ചൂച്ചിറയിൽ എത്തും. കലാ ജാഥയ്ക്ക് രാവിലെ 9:30 ന് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിൽ സ്വീകരണം നൽകും. കലാ ജാഥാ സംഘം ഒരുമയുടെ സന്ദേശമോതുന്ന ”ഒന്ന്” എന്ന നാടകം അവതരിപ്പിക്കും. അറിവിന്റെ പ്രാധാന്യവും കൂട്ടായ്മയുടെ അനിവാര്യതയും വിളിച്ചറിയിക്കുന്നതാണ് ഇത്തവണത്തെ നാടകത്തിന്റെ മുഖ്യ പ്രമേയം. സമൂഹത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെയും യുദ്ധത്തിന്റെ പേരിൽ പണം കൊയ്യുന്ന ഭരണാധികാരികളെയും ഒരുമയുടെ ഗീതം മുഴക്കി ചെറുക്കുന്നതിനും പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് നാടക യാത്ര.

കലാ ജാഥയ്ക്ക് മുന്നോടിയായി റാന്നി താലൂക്കിലെ 100 കേന്ദ്രങ്ങളിൽ ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാറുകൾ സംഘടിപ്പിച്ചു. എണ്ണൂറാംവയൽ സി എം എസ് സ്കൂൾ പ്രഥമധ്യാപകന്‍ സാബു പുല്ലാട്ട് ചെയർമാനും ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി വി.എം പ്രകാശ് ജനറൽ കൺവീനറുമായ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് വെച്ചൂച്ചിറയിൽ കലാ ജാഥയ്ക്ക് സ്വീകരണമൊരുക്കുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...