സതീശന്‍ പാച്ചേനിയുടെ മരണ വാര്‍ത്ത വ്യാജം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സതീശന്‍ പാച്ചേനിയുടെ മരണ വാര്‍ത്ത വ്യാജം. മരുന്നുകളോട് പ്രതികരിക്കുന്നു എന്ന് ആശുപത്രി വൃത്തം. കെപിസിസി അംഗവും മുന്‍ കണ്ണൂര്‍ ഡി.സി. സി അധ്യക്ഷനുമായ സതീശന്‍ പാച്ചേനി അതീവ ഗുരുതരാവസ്ഥയില്‍. ജീവന്‍ തിരികെ കൊണ്ടു വരാന്‍ ഡോക്ടര്‍മാര്‍ അവസാന വട്ട ശ്രമത്തിലാണ്. സതീശന്‍ പാച്ചേനി മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. എന്നാല്‍ മരണം സ്ഥിരീകരിച്ചിട്ടില്ലെന്നതാണ് വസ്തുത. അതീവ ഗുരുതരാവസ്ഥയിലാണ് ഉള്ളത്. മസ്തിഷ്‌ക മരണം സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്.

തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19ന് രാത്രി പതിനൊന്നുമണിയോടെയാണ് അദ്ദേഹത്തെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരുടെതടക്കമുള്ള നിര്‍ദ്ദേശ പ്രകാരം ചികിത്സ തുടരവെയാണ് അതീവ ഗുരുതരാവസ്ഥയിലേക്ക് സതീശന്‍ മാറുന്നത്. വെന്റിലേറ്ററില്‍ തുടരുന്ന പാച്ചേനിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എന്നിവരടക്കമുള്ള നേതാക്കളെത്തിയിരുന്നു. കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലുണ്ട്.

കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ യു.ഡി. എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സതീശന്‍ പാച്ചേനി കേവലം രണ്ടായിരത്തിലേറെ വോട്ടുകള്‍ക്കാണ് രാമചന്ദ്രന്‍ കടന്നപ്പള്ളിയോട് പരാജയപ്പെട്ടത്. ഇതിനു ശേഷം ഡി.സി.സി അധ്യക്ഷ പദവിയൊഴിഞ്ഞ അദ്ദേഹത്തിനെ കെപിസിസി ഭാരവാഹിത്വത്തിലേക്ക് പരിഗണിച്ചിരുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ

0
തിരുവനന്തപുരം: ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഓണക്കനി',...

ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക് ആശ്വാസം

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക്...

ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്‍റിനെ ക്ഷണിച്ച് മോദി

0
ബിഷ്കെക്ക്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും...

ഒരുമിച്ച് മദ്യപിക്കുന്നതിനിടെ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

0
ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ്...