ഗണേഷ് കുമാർ വിഷയത്തിൽ മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പെന്ന് വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗണേഷ് കുമാറിനെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നത് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആരോപണം ഉയര്‍ന്നപ്പോള്‍ പിണറായി വിജയന്‍ ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടിരുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഗണേഷ് കുമാര്‍ കുറ്റകൃത്യം ചെയ്തതായി ആരോപണം നിലനില്‍ക്കുന്നുണ്ട്. അതില്‍ കേസെടുക്കണം. ഗുരുതര കുറ്റങ്ങളാണ് നടന്നിട്ടുള്ളത്. ഇത് പോലീസ് അന്വേഷണത്തില്‍ തെളിയേണ്ടതുണ്ട്. മുഖ്യമന്ത്രി ഇനിയും കപ്പുമായി ജനങ്ങള്‍ക്ക് ഇടയിലേക്ക് വരരുത്. കപ്പുമായി നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം പ്രതിപക്ഷം പ്രചരണത്തിനായി ഉപയോഗിക്കും. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനവും വാക്കും ഒന്നാണെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഈ സംഭവത്തിന് പിന്നാലെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടപ്പെട്ടത് മുഖ്യമന്ത്രിയും സി.പി.ഐഎമ്മുമാണ്. കുറ്റം നടന്നെന്ന് അറിഞ്ഞാല്‍ പോലീസ് ചെയ്യേണ്ടത് എന്താണെന്നും വി.ഡി സതീശന്‍ ചോദിച്ചു. കുറ്റകൃത്യം നടന്നെന്ന് അറിഞ്ഞ് ഒളിച്ചുവെക്കുന്നത് കുറ്റമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഗണേഷ് കുമാറിനുണ്ടായിരുന്നത് കുടുംബപ്രശ്നം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അതിലും വലുതാണ് മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകളല്ലല്ലോ നടപടി എടുക്കേണ്ടത്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ മകളുടെ പേര് വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു. ഇത്രയും വലിയ സംഭവമുണ്ടായിട്ട് പോലീസ് എന്ത് അന്വേഷണമാണ് അതില്‍ നടത്തിയത് എന്ന് പറയണം. പരാതി പൂഴ്ത്തിവെച്ച് ? ഗണേഷ് കുമാറിന സംരക്ഷിക്കാനുള്ള ശ്രമമാണ് നടന്നത്. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമെന്നും രാജിവെക്കണ്ട എന്ന് പറയാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...