ദില്ലിയിലെത്തിയ സതീശന് ജെൻസി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വമ്പൻ സ്വീകരണം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദില്ലിയിലെത്തിയ വി ഡി സതീശന് കേരള ഹൗസിൽ ജെൻസി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വമ്പൻ സ്വീകരണം. സതീശനെ തോളിലേറ്റിയാണ് വിദ്യാർത്ഥികൾ കേരള ഹൗസിലേക്ക് കൊണ്ടുവന്നത്. കേരളം യുഡിഎഫ് തൂക്കി എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു സ്വീകരണം. കണ്ണേ കരളേ വിഡിഎസ്സേ എന്ന മുദ്രാവാക്യം വിളിച്ചാണ് സതീശനെ വിദ്യാർത്ഥികൾ വരവേറ്റത്. ഇന്ന് പുലർച്ചെയോടെയാണ് നേതാക്കൾ ദില്ലിയിലെത്തിയത്. നേതാക്കളുമായി ഇന്ന് നിർണായക കൂടിക്കാഴ്ച്ച നടക്കും. സംസ്ഥാനത്താകെ വിഡി സതീശന് അനുകൂലമായ സാഹചര്യമാണുള്ളത്.

മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് നിയോഗിച്ച എ ഐ സി സി നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുമായും നേതാക്കളുമായി ചർച്ച നടത്തിയ ശേഷം സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കെസി വേണുഗോപാലിനാണ് എംഎൽഎമാരിൽ ഭൂരിപക്ഷത്തിൻറെയും പിന്തുണയെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെക്ക് നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ജനവികാരം പരിഗണിക്കണമെന്ന മുതിർന്ന നേതാക്കളുടെ നിലപാടും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്തെ സാഹചര്യം സങ്കീർണ്ണമെന്നും നിരീക്ഷകർ, മല്ലികാർജുൻ ഖർഗയെ ധരിപ്പിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണ സദ്യയെ വിമർശിച്ച് മന്ത്രി കെ. മുരളീധരൻ

0
കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്...

വിരമിച്ച സൈനികരുടെ കൂട്ടായ്മയായ കേരളാ സ്റ്റേറ്റ് എക്സ്സർവിസസ് ലീഗ് മലയാലപ്പുഴ യൂണിറ്റ് ഒൻപതാമത് വാർഷികവും...

0
മലയാലപ്പുഴ : വിരമിച്ച സൈനികരുടെ കൂട്ടായ്മയായ കേരളാ സ്റ്റേറ്റ് എക്സ്സർവിസസ് ലീഗ്...

​ആയുധ ശേഖരത്തിന് തീപിടിച്ചതിനെ തുടർന്ന് ബൊളീവിയയിലെ സൈനിക ക്യാമ്പിൽ ശക്തമായ സ്ഫോടനം; വീണ്ടും സ്ഫോടന...

0
സുക്രെ: ബൊളീവിയയിലെ സൈനിക ക്യാമ്പിൽ വൻ സ്ഫോടനം. പത്തിലേറെ പേർക്ക് ഗുരുതര...

കാസർകോട് വിനോദസഞ്ചാര കേന്ദ്രത്തിലെ റോപ്പ്‌വേയിൽ അപകടം

0
കാസർകോട്: കാസർഗോഡ് ഉള്ള വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തെ റോപ്പ്‌വേയിൽ...