പല കേസും ഒഴിവായി, സുരേന്ദ്രന്റെ കേസും ഒഴിവാക്കി കൊടുക്കുകയാണ് ; ബിജെപി – സിപിഎം ധാരണയെന്ന് സതീശൻ

For full experience, Download our mobile application:
Get it on Google Play

ദുബായ് : സംസ്ഥാനത്ത് ഭയാനകമായ ധന പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമെന്നും സർക്കാർ കെടുകാര്യസ്ഥതയുടെ ഇരയാണ് കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത പ്രസാദ് എന്ന കർഷകനെന്നും സതീശൻ കുറ്റപ്പെടുത്തി. നവകേരള സദസ്സ് തെരഞ്ഞെടുപ്പ് പ്രചരണമാണെന്നും പ്രതിപക്ഷ നേതാവ് ദുബായിൽ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട പണം പോലും സ‍ര്‍ക്കാര്‍ കൊടുത്തില്ല. തെരഞ്ഞെടുപ്പ് പ്രചരണം സ‍ര്‍ക്കാര്‍ ചെലവിൽ നടത്തുകയാണ്. അത് നടത്താൻ പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും സതീശൻ ദുബായിൽ പറഞ്ഞു. ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ട്. സ്വർണ കടത്ത്, ലൈഫ് മിഷൻ കേസ് പോലെ പല കേസുകളും ആവിയായി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ കേസും ഒഴിവാക്കി കൊടുക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിൽ കേരളം ഒന്നും ചെയ്യുന്നില്ല. പ്രശ്നങ്ങൾ പ്രതിപക്ഷം മുൻപ് ചൂണ്ടി കാട്ടിയതാണ്. കേരളത്തിൽ നികുതി പിരിവ് പരാജയമാണ്. നികുതി വെട്ടിപ്പും പിടികൂടുന്നില്ല. ധൂർത്ത് കൂടുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...

ചിങ്ങം പിറന്നതോടെ പൂവിപണി ഉണർന്നു; അരളിക്ക് കിലോയ്ക്ക് 600 രൂപ വരെ

0
കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ...

അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
അയിരൂർ : അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷക...

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...