മണ്ണിടിച്ചിൽ ; വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനം ഇറക്കുന്നതിനുള്ള നടപടികൾ വീണ്ടും വൈകും

For full experience, Download our mobile application:
Get it on Google Play

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനം ഇറക്കുന്നതിനുള്ള നടപടികൾ വീണ്ടും വൈകും. നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്ന എയർസ്ട്രിപ്പിന്റെ റൺവേയോട് ചേർന്നുള്ള ഭാഗം ഇടിഞ്ഞ് വീണു. അമ്പതടിയോളം താഴ്ചയിലാണ് മണ്ണ് ഇടിഞ്ഞിരിക്കുന്നത്. സംസ്ഥാന സർക്കാർ 13 കോടി രൂപ വക ഇരുത്തിയ ഇടുക്കി ജില്ലയുടെ സ്വപ്ന പദ്ധതിയാണ് സത്രം എയർ സ്ട്രിപ്പ്. എൻ.സി.സി. കേഡറ്റുകൾക്ക് ചെറു വിമാനങ്ങൾ പറത്തുന്നതിന് പരിശീലനം നൽകുക എന്നതാണ് ലക്ഷ്യം. പദ്ധതി ഏറക്കുറെ പൂർത്തിയാകാറായ സമയത്താണ് റൺവേയ്ക്ക് സമീപം മണ്ണ് ഇടിഞ്ഞത്.

റൺവേയുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കി ഏപ്രിലിലും ജൂണിലും പരീക്ഷണ പറക്കൽ നടത്തിയിരുന്നങ്കിലും വിജയകരമായിരുന്നില്ല. റൺവേയുടെ ചേർന്നുള്ള മൺ തിട്ട നീക്കം ചെയ്യണമെന്ന് വിദഗ്ധർ നിർദ്ദേശിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് ഈ പ്രവർത്തികൾ നടത്തുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിർമ്മാണ പ്രവർത്തനങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ എന്നാണ് ആരോപണം. റൺവയോട് ചേർന്ന് ശക്തമായ ഉറവ രൂപപ്പെട്ടിട്ടുണ്ട്. ഇത് വീണ്ടും മണ്ണിടിയാൻ കാരണമായേക്കും. ഇടിഞ്ഞ ഭാഗങ്ങൾ കെട്ടിയെടുത്ത് പഴയ രീതിയിൽ എത്തിക്കണമെങ്കിൽ സർക്കാർ ഇനിയും കോടികൾ കണ്ടെത്തേണ്ട സ്ഥിതിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...