ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണം ; ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശനി, ഞായര്‍ ദിവസങ്ങളില്‍ ആവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കും.

മുന്‍കൂട്ടി നിശ്ചയിച്ച വിവാഹ, ഗൃഹപ്രവേശ ചടങ്ങുകളില്‍ പരമാവധി 75 പേരെ അനുവദിക്കും. ഭക്ഷണസാധനങ്ങള്‍, പച്ചക്കറി, പഴം, പാല്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന ഏറ്റവും അടുത്തുള്ള കടകളില്‍ നിന്നും വാങ്ങുന്നതിനും ഇത്തരം കടകള്‍ പ്രവര്‍ത്തിക്കുന്നതിനും ഈദിവസങ്ങളില്‍ അനുമതിയുണ്ട്. വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തുപോകുന്നത് ഒഴിവാക്കുന്നതിന് റസ്റ്റോറന്റുകളില്‍ പാഴ്‌സലുകളും ഹോം ഡെലിവറിയും മാത്രം അനുവദിക്കും. ആളുകള്‍ക്ക് അവശ്യ യാത്രകള്‍ ചെയ്യാം, ആവശ്യമായ രേഖ കൈയില്‍ കരുതേണ്ടതാണ്. സ്വകാര്യ ടാക്‌സികള്‍ തടയില്ല. പക്ഷേ യാത്രാരേഖകള്‍ കാണിക്കേണ്ടതാണ്.

ട്യൂഷന്‍ സെന്ററുകള്‍ പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കില്ല. നോമ്പുകാര്‍ക്ക് പ്രാര്‍ഥനയും മറ്റും നടത്തുന്നതിന് രാത്രി ഒന്‍പതിനു ശേഷം പ്രോട്ടോകോള്‍ അനുസരിച്ച് അനുമതിയുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ രാത്രി 7.30 ന് ശേഷം കടകള്‍ അടയ്ക്കുന്നെന്ന് ഉറപ്പുവരുത്തും. ജോലിക്കു പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അത്യാവശ്യ യാത്രക്കാര്‍, രോഗികള്‍, അവരുടെ സഹായികള്‍, വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ എന്നിവര്‍ തിരിച്ചറിയല്‍ രേഖ കാണിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...