പത്തനംതിട്ട : മലയാലപ്പുഴ പഞ്ചായത്തിൽ വഴിവിളക്കുകൾ കത്തിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരം 3 ദിവസം പിന്നിട്ടു. കത്താത്ത വഴിവിളക്കുകൾക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതീകാത്മക വിളക്കുകാലിൽ വാർഡ് മെമ്പർ ഷീബ രതീഷ് റീത്തു സമർപ്പിച്ചു.
യുവമോർച്ച ചിറ്റാർ മണ്ഡലം പ്രസിഡന്റ് പി പ്രവീൺ ,സമര സമിതി കൺവീനറും,ബിജെപി കോന്നി നിയോജകമണ്ഡലം മുൻ പ്രസിഡന്റുമായ ജി മനോജ്,പ്രവീൺ കുമാർ പ്ലാവറ ,സി കെ ശ്രീജിത്ത് , പി പ്രശാന്ത് , അരുൺരാജ് , വിഷ്ണു , ഋഷി രതീഷ് എന്നിവർ നേതൃത്വം നൽകി. കാൽനടയായി യാത്ര ചെയ്യുന്ന ശബരിമല തീർത്ഥാടകർക്ക് സമര സമിതിയുടെ നേതൃത്വത്തിൽ രാത്രിയിൽ പന്തങ്ങൾ കത്തിച്ചു വെളിച്ചം നൽകുമെന്നും പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.