സി​റി​യ​യെ പി​ന്തു​ണ​ക്കു​ന്ന നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച്​ സൗ​ദി

For full experience, Download our mobile application:
Get it on Google Play

റി​യാ​ദ് ​: സി​റി​യ​യെ പി​ന്തു​ണ​ക്കു​ന്ന നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ. റി​യാ​ദി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്ത് പു​തി​യ സി​റി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​സ​ദ് അ​ൽ ശൈ​ബാ​നി​യെ സ്വീ​ക​രി​ക്കു​േ​മ്പാ​ഴാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന്​ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ സി​റി​യ​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും പ്ര​തി​സ​ന്ധി മ​റി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു. സി​റി​യ​യു​ടെ പ​ര​മാ​ധി​കാ​രം, സ്വാ​ത​ന്ത്ര്യം, പ്രാ​ദേ​ശി​ക സ​മ​ഗ്ര​ത എ​ന്നി​വ സം​ര​ക്ഷി​ക്കു​ന്ന വി​ധ​ത്തി​ൽ രാ​ജ്യ​ത്ത്​ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സു​സ്ഥി​ര​ത​യു​ണ്ടാ​ക്കാ​നു​ള്ള എ​ല്ലാ​ത്തി​നും പൂ​ർ​ണ പി​ന്തു​ണ ഉ​റ​പ്പാ​ക്കി​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സൗ​ദി​യു​ടെ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ചു. സി​റി​യ​ക്കും അ​വി​ടു​ത്തെ സ​ഹോ​ദ​ര ജ​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷി​ത​ത്ത്വ​ത്തി​ന്റെ​യും സു​സ്ഥി​ര​ത​യു​ടെ​യും സ​മൃ​ദ്ധി​യു​ടെ​യും ശോ​ഭ​ന​മാ​യ ഭാ​വി കൈ​വ​രി​ക്കു​ന്ന​തി​ന് സം​ഭാ​വ​ന ചെ​യ്യു​ന്ന എ​ല്ലാ​ത്തി​നും പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ഇ​രു​പ​ക്ഷ​വും ച​ർ​ച്ച ചെ​യ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
താല്‍ക്കാലിക നിയമനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കോഴഞ്ചേരി,...

വിഡി സതീശനെതിരെ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ ദുരന്തത്തോടുള്ള...

സ്വകാര്യ ബസ് പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം – ബസ്സ്‌ ഉടമകളും തൊഴിലാളികളും കളക്ട്രേറ്റ് മാർച്ചും ധർണ്ണയും...

0
റാന്നി: സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി മൂലം കടുത്ത...

സെന്‍സസ് ഉദ്യോഗസ്ഥരെ പത്തനംതിട്ട ജില്ലാ കളക്ടര്‍ ആദരിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ സെന്‍സസ് ഒന്നാംഘട്ട പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയ എന്യൂമറേറ്റര്‍മാരായ...