റിയാദ് : സൗദിയിൽ പകര്‍ച്ചപ്പനിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പടരുന്ന പശ്ചാത്തലത്തിൽ എല്ലാവരും പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് അറിയിച്ച് സൗദി ആരോഗ്യ മന്ത്രാലയം. കേസുകളുടെ എണ്ണം കുറയ്ക്കുന്നതിന് വാക്സിനേഷൻ ഗണ്യമായി സഹായിക്കും. ഇൻഫ്ലുവൻസ വൈറൽ അണുബാധയാണ്. അത് എളുപ്പത്തിൽ പടരുകയും എല്ലാ പ്രായക്കാരെയും ബാധിക്കുകയും ചെയ്യും. ശ്വസനത്തിലൂടെയോ മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുകയോ ചെയ്താണ് വൈറസ് പകരുന്നത്. ഇൻകുബേഷൻ കാലയളവ് ശരാശരി രണ്ട് മുതൽ നാല് ദിവസം വരെയാണ്. എല്ലാ വർഷവും സീസണൽ ഇൻഫ്ലുവൻസ വാക്സിൻ എടുക്കുന്നത് പ്രതിരോധത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണെന്നും സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പ്രായാധിക്യമുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രതിരോധശേഷി ദുർബലപ്പെട്ടവർ, അമിതവണ്ണമുള്ളവർ എന്നിവരെ സംബന്ധിച്ചിടത്തോളം ഇൻഫ്ലുവൻസ ബാധിച്ചാൽ അപകടസാധ്യത ഉയരുമെന്ന് മന്ത്രാലയം പറഞ്ഞു.അണുബാധ കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും രോഗം ബാധിച്ചാൽ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനും വാക്‌സിൻ സഹായിക്കും. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരാണ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള വിഭാഗങ്ങൾ. ശൈത്യകാലം അടുത്തുവരുന്ന സാഹചര്യത്തിലാണ് ഇത് പടരുക. ശാരീരികോഷ്മാവ് 38 ഡിഗ്രി സെൽഷ്യസിന് മുകളിലുയരുക, വിറയൽ, വിയർപ്പ്, തലവേദന, തുടർച്ചയായ വരണ്ട ചുമ, ക്ഷീണം, മൂക്കൊലിപ്പ്, തൊണ്ടവേദന, പേശിവേദന എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. വാക്സിനേഷന് സിഹ്വത്തി ആപ്പിലാണ് ബുക്ക് ചെയ്യേണ്ടത്. തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം കണ്ടെത്തി അവിടെ ഇൻഫ്ലുവൻസ വാക്സിൻ എടുക്കുന്നതിനുള്ള അപോയ്മെൻറ് നേടണമെന്നും മന്ത്രാലയം വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























