വിമാനടിക്കറ്റിൽ 30 ശതമാനം വരെ ലാഭിക്കാം ; വിമാനക്കമ്പനികൾ പറയാത്ത ആ അഞ്ച് കാര്യങ്ങൾ ഇതാ

For full experience, Download our mobile application:
Get it on Google Play

യാത്രകളിലെ പ്രത്യേകിച്ച് വിദേശ യാത്രകളിലെ ഏറ്റവും വലിയ കടമ്പ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുക എന്നതാണ്. ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് നോക്കി യാത്ര പ്ലാൻ ചെയ്യുന്നതും ഇപ്പോൾ സാധാരണമായിട്ടുണ്ട്. യാത്രയിൽ ഏറ്റവും കൂടുതൽ പണം പോകുന്നതും വിമാന ടിക്കറ്റിൽ തന്നെയാവും. മറ്റെല്ലാ ചിലവുകൾ കൂട്ടിയാലും ചിലപ്പോൾ വിമാനടിക്കറ്റിന്റെ തട്ട് താണുതന്നെ നിൽക്കും. എല്ലാ സമയത്തും പീക്ക് സീസണുകളിൽ ഉപകാരപ്പെടാൻ സാധ്യത കുറവാണെങ്കിലും യാത്രകൾ പ്ലാൻ ചെയ്തു പോകുന്നവർക്കും അല്ലാതെ വിമാന യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും ചില സൂത്രപ്പണികൾ നോക്കിയാൽ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ഒപ്പിക്കാം. ”ഇത് നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ എത്ര പൈസ ലാഭിക്കാമായിരുന്നു..” എന്ന് നിങ്ങൾ ഉറപ്പായും പറയാൻ പോകുന്ന കുറച്ച് കാര്യങ്ങൾ പരിചയപ്പെട്ടാലോ.. ഇതാ യാത്രകൾ പോക്കറ്റ് കാലിയാക്കാതിരിക്കാൻ എങ്ങനെ കുറഞ്ഞ ചെലവിൽ വിമാനടിക്കറ്റ് ബുക്ക് ചെയ്യാം എന്നു നോക്കാം…

1. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന ദിവസം കുറഞ്ഞ ചെലവിൽ വിമാനടിക്കറ്റ് എടുക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം നോക്കേണ്ടത് നിങ്ങൾക്ക് യാത്ര പോകേണ്ട ദിവസമാണ്. ഏതു ദിവസവും നിങ്ങള്‍ക്ക് ഓക്കെ ആണെങ്കിൽ ചൊവ്വാഴ്ച അല്ലെങ്കിൽ ബുധനാഴ്ച യാത്ര ചെയ്യാം. ചൊവ്വാഴ്ച രാത്രി 12.00 മണി മുതൽ ബുധനാഴ്ച രാത്രി 11.00 PM വരെയാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റുകൾ ലഭ്യമാകുന്ന സമയം. ആഴ്ചയിൽ ഏറ്റവും ചുരുങ്ങിയ ചെലവിൽ വിമാന യാത്ര നടത്താൻ സാധിക്കുന്ന ദിവസങ്ങളും ഇതുതന്നെയാണെന്നാണ് പല പഠനങ്ങളും പറയുന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് നിങ്ങളുടെ ഫ്ലൈറ്റ് എങ്കിൽ ഏകദേശം 6% വരെ നിങ്ങൾക്ക് വിമാനടിക്കറ്റ് നിരക്ക് കുറഞ്ഞുകിട്ടും. ഇത് കൂടാതെ പ്ലാൻ ചെയ്ത തിയതിയോടടുത്ത ദിവങ്ങളിൽ ബുക്ക് ചെയ്യാനിരുന്നാൽ അത് വലിയ നഷ്ടമുണ്ടാക്കിയേക്കാം. അതിനാൽ ചെലവ് കുറഞ്ഞ വിമാനടിക്കറ്റ് ബുക്കിങ്ങിൽ നിങ്ങളുടെ ഫ്ലൈറ്റിന്‍റെ സമയം ഏറെ പ്രധാനമാണ്.

2. ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കാം നിങ്ങളുടെ സാധാരണ ബ്രൗസർ പ്രൊഫൈൽ വഴി ഫ്ലൈറ്റ് ടിക്കറ്റുകൾ സേർച്ച് ചെയ്യുമ്പോൾ ആ ഡാറ്റകൾ ഗൂഗിൾ സൂക്ഷിച്ചുവയ്ക്കാറുണ്ട്. മാത്രമല്ല, നിരവധി തവണ ടിക്കറ്റ് നിരക്ക്, ഫ്ലൈറ്റ് സമയം ഒക്കെ സേര്‍ച്ച് ചെയ്യുമ്പോൾ വെബ്‌സൈറ്റുകൾ നിരക്ക് വർദ്ധിപ്പിച്ച് കാണിക്കുകയും ചെയ്യും. ഈ അവസരത്തിലാണ് ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുന്നതിന്റെ ഗുണം. നിങ്ങളുടെ സേർച്ച് ഹിസ്റ്ററി ഇല്ലാതെ സേർച്ച് ചെയ്യാൻ കഴിയുമെന്ന് മാത്രമല്ല, നിങ്ങളുടെ സേർച്ച് ഹിസ്റ്ററി ഇതിനെ ബാധിക്കുകയുമില്ല. അങ്ങനെ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം. 3. ട്രാവൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം സാധാരണ ക്രെഡിറ്റ് കാർഡ് വഴിയോ ഡെബിറ്റ് കാർഡ് വഴിയോ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനു പകരം ട്രാവൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാലും കുറ‍ഞ്ഞ നിരക്കിൽ വിമാനടിക്കറ്റ് ലഭിക്കും. ഓരോ തവണ ഉപയോഗിക്കുമ്പോളും നിങ്ങൾക്ക് കൂടുതൽ പോയിന്‍റുകൾ ലഭിക്കുന്നു. ഈ പോയിന്‍റുകൾ ഉപയോഗിച്ച് പിന്നീട് കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റ് ബുക്കിങ് നടത്താം. സൗജന്യ വിമാനയാത്ര മുതല് ഹോട്ടൽ താമസം, എയർപോർട്ട് ലോഞ്ച് ആക്സ് തുടങ്ങിയവയും ട്രാവൽ ക്രെഡിറ്റ് കാർഡ് വഴി ലഭിക്കും.

4. വീണ്ടും ദിവസം തന്നെ ചില യാത്രക്കാർ അവരുടെ അനുഭവം പങ്കുവെയ്ക്കുന്നതനുസരിച്ച് യാത്ര പുറപ്പെടാൻ ചൊവ്വാഴ്ച തിരഞ്ഞെടുക്കുന്നത് വഴി 15 ശതമാനവും തിരികെ വരാൻ ‍ ബുധനാഴ്ചത്തെ ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നത് വഴി 30 ശതമാനം വരെയും നിരക്കിൽ ലാഭം നേടാനാകുമത്രെ. വെള്ളിയാഴ്ച വേണ്ട ഏതു ദിവസം ഫ്ലൈറ്റ് ബുക്ക് ചെയ്യണം എന്നതിനൊപ്പം തന്നെ പ്രാധാന്യം ഏതു ദിവസം ചെയ്യരുത് എന്നതിനുമുണ്ട്. വെള്ളിയാഴ്ചകളിലാണ് വിമാനടിക്കറ്റുകൾക്ക് ഏറ്റവും ഉയർന്ന നിരക്ക് വരുന്നത്. 5. ആഭ്യന്തര വിമാന യാത്രകളിൽ ആഭ്യന്തര വിമാന യാത്രകള്‍ക്ക് 30 ദിവസം മുന്നേയും അന്താരാഷ്ട്ര യാത്രകൾക്ക് ആറ് മാസം മുന്നേയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ടിക്കറ്റ് നിരക്കിൽ വലിയ കുറവുണ്ടാകും. മുപ്പത് ദിവസം മുൻപായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതും ചെലവ് കുറഞ്ഞ യാത്രകൾ ആഗ്രഹിക്കുന്നവർക്ക് സ്വീകരിക്കാൻ പറ്റിയ വഴികളിലൊന്നാണ്. സ്കൈ സ്കാനർ ഉപയോഗിച്ചാൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഫ്ലൈറ്റ് സർവീസുകള് കണ്ടെത്താം. കൂടാതെ മറ്റൊരു രാജ്യത്തിന്‍റെ വിപിഎൻ ഉപയോഗിച്ച് ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോഴും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ മിന്നൽ പ്രളയം ; അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. യുപി...

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി

0
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി...

മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം

0
കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട്...