‘ ചിതറിത്തെറിച്ച കൈകാലുകള്‍ , രൂപമില്ലാത്ത മുഖങ്ങള്‍ , പതിനഞ്ചോളം പേര്‍ എനിക്ക് മുകളില്‍ ’

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ: 233 പേരുടെ ജീവനെടുത്ത ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിന്റെ നടുക്കലിലാണ് രക്ഷപ്പെട്ടവർ. 900ത്തിലേറെ പേർക്ക് പരിക്കേറ്റ സംഭവത്തിന്റെ നടുക്കം ഇപ്പോഴും ഇവരിൽ നിന്നും വിട്ടുപോയിട്ടില്ല. രക്ഷപ്പെട്ടവർക്കെല്ലാം തീരാനോവായി മാറുകയാണ് ഈ അപകടം. സംഭവത്തെ കുറിച്ച് പറയുമ്പോൾ അവർ ഓരോരുത്തരും വിതുമ്പുകയാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് താനൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്ന് ഇവർ പറയുന്നു.

‘ട്രെയിൻ പാളം തെറ്റിയപ്പോഴാണ് ഞാൻ ഉണർന്നത്. 10-15 പേർ എന്റെ മേൽ വീണു. എന്റെ കൈക്കും കഴുത്തിനും പരിക്കേറ്റു. വലിയ ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്, കോച്ചുകള്‍ പാളം തെറ്റിയ ശബ്ദമായിരുന്നു. ഒരു വിധത്തില്‍ ട്രെയിന് പുറത്തേക്കെത്തി നോക്കിയപ്പോള്‍ കണ്ടത് അങ്ങിങ്ങായി കൈകാലുകള്‍ ചിന്നിച്ചിതറി കിടക്കുന്നതായിരുന്നു. പല മുഖങ്ങളും വികൃതമായി കിടക്കുന്നു’, രക്ഷപ്പെട്ടയാൾ പറയുന്നു. അതേസമയം, മൂന്ന് ട്രെയിനുകളായിരുന്നു ഇന്നലെ രാത്രി അപകടത്തിൽ പെട്ടത്.

കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമണ്ഡൽ എക്സ്പ്രസ് (12841) ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് ആദ്യം അപകടം ഉണ്ടായത്. തുടർന്ന് കോറണ്ഡൽ എക്സ്പ്രസിന്‍റെ 12 ബോഗികൾ പാളം തെറ്റി. ഈ അപകടത്തെ കുറിച്ച് യാതൊന്നും അറിയാതെ മറ്റൊരു ട്രാക്കിലൂടെ വന്ന യശ്വന്ത്പൂർ-ഹൌറ ട്രെയിൻ കോറണ്ഡൽ എക്സ്പ്രസിന്‍റെ പാലം തെറ്റിയ ബോഗികളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യശ്വന്ത്പൂർ- ഹൌറ എക്സ്പ്രസിന്‍റെ നാല് ബോഗികളും പാളംതെറ്റി. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...