കൊല്ലം: സായാഹ്‌നശബ്ദം മാനേജിംഗ് എഡിറ്റര്‍ പള്ളിത്തോട്ടം കൗമുദി നഗര്‍ പരമേശ്വറില്‍ എസ്.സുഗതന്‍ (74) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. മാദ്ധ്യമ രംഗത്തിന് പുറമേ, വാണിജ്യ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. എസ്.സുഗതന്‍. പിതാവിനൊപ്പം കൊല്ലം കല്ലുപാലത്തിന് സമീപം സോംസണ്‍ എന്ന സൈക്കിള്‍ വ്യാപാര സ്ഥാപനമാണ് ആദ്യം നടത്തിയിരുന്നത്. പിന്നീട് സോംസണ്‍ അഡ്വര്‍ടൈസിംഗ് കമ്പനി ആരംഭിച്ചു. കമ്പനിയുടെ പേര് പിന്നീട് ‘നവജീവന്‍’ എന്നാക്കി മാറ്റി. ചെറുപ്പകാലത്ത് സിനിമ മേഖലയുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രേംനസീറിനൊപ്പം നിരവധി സിനിമകളില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്.എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, ചേംബര്‍ ഒഫ് കൊമേഴ്സ് ആദ്യകാല പ്രവര്‍ത്തകന്‍, റീട്ടെയില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ആദ്യകാല സെക്രട്ടറി, കൗമുദി നഗര്‍ രക്ഷാധികാരി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യശോദ ദേവിയാണ് ഭാര്യ. ദിവ്യ സുഗതന്‍ മകളാണ്. കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി മരുമകനാണ്
സായാഹ്‌നശബ്ദം മാനേജിംഗ് എഡിറ്റര്‍ എസ്.സുഗതന്‍ അന്തരിച്ചു
RECENT NEWS
Advertisment