മയക്കുമരുന്നിനെതിരെ ലഹരിവിരുദ്ധ ശൃംഖല തീർത്ത് കോന്നിയിലെ വിദ്യാർഥികൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : മയക്കുമരുന്നിനെതിരെ കേരളപിറവി ദിനത്തിൽ കേരളം പ്രതിരോധ ചങ്ങല തീർക്കുന്നതിന്‍റെ ഭാഗമായി കോന്നിയിലും വിദ്യാർഥികൾ ലഹരി വിരുദ്ധ ശൃംഖല തീർത്തു. കോന്നി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾ, കോന്നി ആർ വി എച്ച് എസ് വിദ്യാർഥികൾ തുടങ്ങിയവർ ആണ് കോന്നിയിൽ ലഹരിവിരുദ്ധ ശൃംഖല തീർത്തത്. കോന്നി ഗവൺമെന്‍റ് ഹയർ സെക്കണ്ടറി സ്‌കൂളിന് മുൻപിൽ നടന്ന ലഹരി വിരുദ്ധ ശൃംഖല അഡ്വ കെ യു ജെനീഷ് കുമാർ എം എൽ എ ഉത്‌ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസീ മണിയമ്മ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി നൽകി. സ്‌കൂൾ പ്രിൻസിപ്പൽ ജി സന്തോഷ്, ഹെഡ്മിസ്ട്രസ് ശ്രീജ, കോന്നി പബ്ലിക് ലൈബ്രറി സെക്രട്ടറി എൻ എസ് മുരളീമോഹൻ, ശാസ്ത്ര സാഹിത്യ പരിഷത് മേഖല പ്രസിഡന്റ് രാജേന്ദ്രകുമാർ, എൻ ജി ഓ യൂണിയൻ ജില്ലാ ട്രഷറാർ ജി ബിനുകുമാർ,ഏരിയ സെക്രട്ടറി ദിൽഷാദ്, എസ് എം സി ചെയർമാൻ രാജു ബി, കോന്നി ഗവണ്മെന്റ് എൽ പി സ്‌കൂൾ പി ടി എ പ്രസിഡന്റ് പേരൂർ സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിന്‍റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ പ്രതിരോധ ശൃംഖല കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ ഉത്‌ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എം മനോജ് കുമാർ,പ്രിൻസിപ്പൽ ഇൻചാർജ്ജ് ലീന കെ എസ്,അധ്യാപകരായ ശ്രീകുമാർ,സുരേഷ് കുമാർ, പ്രവീൺ പി നായർ,സ്‌കൂൾ പി ടി എ പ്രസിഡന്റ് മനോജ് പുളിവേലിൽ,സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് കുട്ടികൾ,എൻ സി സി കേഡറ്റ്‌സ് തുടങ്ങിയവർ പങ്കടുത്തു.ഇരു സ്‌കൂളുകളിലെയും ആയിരത്തോളം വിദ്യാർഥികൾ ശൃംഖലയിൽ പങ്കെടുത്തു.കോന്നി സെൻട്രൽ ജംഗ്ഷൻ മുതൽ കെ എസ് ആർ റ്റി സി സ്റ്റാൻഡ് വരെയും കോന്നി പോസ്റ്റ് ഓഫീസിൽ റോഡിലും വിദ്യാർഥികൾ ലഹരി വിരുദ്ധ ശൃംഖല തീർത്തു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...