കടപ്പത്രങ്ങൾ വഴി കോടികൾ സമാഹരിക്കാൻ ഒരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കടപ്പത്രങ്ങൾ വഴി കോടികൾ സമാഹരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം കടപ്പത്രങ്ങൾ പുറത്തിറക്കുന്നതിലൂടെ 50,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച് എസ്ബിഐ ബോർഡ് ഇതിനോടകം അനുമതി നൽകിയിട്ടുണ്ട്. ദീർഘകാല ബോണ്ടുകളോ ബേസൽ-III കംപ്ലയിന്റ് അഡീഷണൽ ടയർ-1 ബോണ്ടുകളോ അല്ലെങ്കിൽ ബേസൽ-III കംപ്ലയിന്റ് ടയർ-2 ബോണ്ടുകളോ പോലുള്ള ഡെറ്റ് ഉപകരണങ്ങൾ ഇഷ്യൂ ചെയ്യുന്നതിലൂടെ രൂപയിലോ മറ്റേതെങ്കിലും കൺവേർട്ടിബിൾ കറൻസിയിലോ ഫണ്ട് ശേഖരിക്കാനാണ് നീക്കം.

വിദേശ ബിസിനസ് വളർച്ചയ്ക്ക് ഫണ്ട് നൽകുന്നതിനായി എസ്ബിഐ കഴിഞ്ഞ മാസം 750 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഇതിനോടൊപ്പം ഏപ്രിൽ മാസത്തിൽ രണ്ട് ബില്യൺ ഡോളറിന്റെ ദീർഘകാല ഫണ്ട് സമാഹരണത്തിനും എസ്ബിഐ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. എസ്ബിഐയുടെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷം 59 ശതമാനം വർദ്ധനവോടെ 50,232 കോടി രൂപയായി ഉയർന്നിട്ടുണ്ട്. കൂടാതെ, അറ്റ പലിശ വരുമാനം 20 ശതമാനം ഉയർന്ന് 1.45 ലക്ഷം കോടി രൂപയായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനത്തോടെ, ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 14.68 ശതമാനവും, ഒരു വർഷം മുൻപ് 18.83 ശതമാനവുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...