ഹൈദരാബാദ്: കാമുകിയെ കാണാനില്ലെന്ന് പരാതി നൽകിയ പൂജാരിയെ കൊലപാതകക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശിയായ വെങ്കിടസൂര്യ സായ് കൃഷ്ണയെയാണ് കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ആർജിഐ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നൽകിയ കേസിൻമേൽ അന്വേഷണം നടത്തിയ പോലീസ്, വിവാഹിതനായ പ്രതി കാമുകിയെ ഒഴിവാക്കാനായി കൊലപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു. വിവാഹിതനായ സായ് കൃഷ്ണ കാമുകിയായ അപ്സരയെ കൊന്ന് മാൻഹോളിൽ തള്ളിയതായാണ് പോലീസ് കണ്ടെത്തൽ. പൂജാരിയും ബിൽഡറുമായ സായ് കൃഷ്ണ അപ്സരയുമായി വിവാഹേതരബന്ധം പുലർത്തിയിരുന്നു.
ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് അപ്സര ആവശ്യപ്പെട്ടതോടെയാണ് എങ്ങനെയെങ്കിലും കാമുകിയെ ഒഴിവാക്കണമെന്ന് സായ് കൃഷ്ണ തീരുമാനിക്കുകയായിരുന്നു. തുടർന്ന്, മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് അപ്സരയെ ഷംഷാബാദ് പ്രദേശത്തെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ, മൃതദേഹം സരൂർനഗറിലെ മാൻഹോളിൽ ഉപേക്ഷിക്കുകയും ചെയ്തു. കൃത്യത്തിന് ശേഷം ആർ ജി ഐ പോലീസ് സ്റ്റേഷനിലെത്തി അപ്സരയെ കാണാനില്ലെന്ന് സായ് കൃഷ്ണ പരാതി നൽകി. എന്നാൽ അപ്സരയുടെ തിരോധാനം സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ സായ് കൃഷ്ണ തന്നെ പ്രതിയാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന്, കൊലപാതക കുറ്റത്തിന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























