ഉമ്മന്‍ ചാണ്ടിയെ അവഹേളിക്കുന്ന തരത്തില്‍ വാട്സ് ആപ്പ് സന്ദേശം ; പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവഹേളിക്കുന്ന തരത്തില്‍ വാട്സ് ആപ്പ് വഴി സന്ദേശം അയച്ചതായി പരാതി. മലപ്പുറം എസ് ബി ഐ റീജണല്‍ മാനേജര്‍ മിനിമോള്‍ ആണ് ബങ്കിന്റെ ഒഫീഷ്യല്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഉമ്മന്‍ ചാണ്ടിയെ അവഹേളിക്കുന്ന തരത്തില്‍ സന്ദേശം അയച്ചതെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നു. ഔദ്യോഗിക അവധി പ്രഖ്യാപിച്ച ഇന്ന് എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാവണമെന്നും റീജണല്‍ മാനേജര്‍ നിര്‍ദേശിച്ചെന്നാണ് പരാതി.

‘പൊതുദര്‍ശനം ബാംഗ്ലൂര്‍ ആണ്. സൗകര്യമുള്ളവര്‍ക്ക് അങ്ങോട്ടും പോയി ആദരാജ്ഞലി അര്‍പ്പിക്കാം’ എന്നും ഗ്രൂപ്പില്‍ പറഞ്ഞു. ഇതോടെ സംഭവം വിവാദമായി. സംഭവത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ നൗഫല്‍ ബാബു മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. റീജണല്‍ മാനേജറിന്റെ പെരുമാറ്റം ബഹുമാന്യനായ നേതാവിന്റെ വിയോഗത്തില്‍ ദുഖിച്ചിരിക്കുന്ന കേരള സമൂഹത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണ്. കൂടാതെ, സര്‍ക്കാര്‍ നയങ്ങളെ പൊതുയിടങ്ങളില്‍ അവഹേളിക്കുക വഴി ഉദ്യോഗസ്ഥ സര്‍വ്വീസ് ചടങ്ങളുടെ ലംഘനം കൂടിയാണ് നടത്തിയിരിക്കുന്നതെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...