ഫ്യൂവൽ ടാങ്കിൽ യുവാവിനെ കെട്ടിപ്പിടിച്ചിരിക്കുന്ന യുവതി ; നടുറോഡിൽ ബൈക്കുമായി ചീറിപ്പായുന്നു – വീഡിയോ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ദില്ലി: നിത്യവും നാം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരുപാട് വീഡിയോകള്‍ കാണാറുണ്ട്. ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും ബോധപൂര്‍വം തന്നെ തയ്യാറാക്കുന്നതായിരിക്കും. പക്ഷേ ചില വീഡിയോകളാകട്ടെ ആരെങ്കിലും തങ്ങളുടെ കണ്‍മുന്നില്‍ കാണുന്ന സംഭവവികാസങ്ങള്‍ മൊബൈല്‍ ക്യാമറയിലോ മറ്റോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് പിന്നീട് വൈറലാകുന്നതായിരിക്കാം.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ വലിയ ചർച്ചയായിരിക്കുകയാണ്. ദില്ലിയിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ഫ്യൂവൽ ടാങ്കിൽ യുവാവിന് അഭിമുഖമായി കെട്ടിപ്പിടിച്ചാണ് യുവതി ഇരിക്കുന്നത്. ജൂലൈ 16 ന് ദില്ലിയിലെ മംഗോൾപുരിയിലെ ഔട്ടർ റിംഗ് റോഡ് മേൽപ്പാലത്തിലാണ് സംഭവം നടന്നതെന്നാണ് വീഡിയോ ഷെയർ ചെയ്ത ട്വിറ്റർ ഉപയോക്താവ് അവകാശപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ ഇരുവരുടെയും നിരുത്തരവാദപരമായ പെരുമാറ്റത്തിനോട് പലരും വിമർശനം ഉന്നയിക്കുന്നുണ്ട്. ഇതിനിടെ ദില്ലി ട്രാഫിക്ക് പോലീസും പ്രതികരണവുമായി രം​ഗത്ത് വന്നു. ”നന്ദി, ഡൽഹി ട്രാഫിക് പോലീസ് സെന്റിനൽ ആപ്പിൽ ഇത്തരം ട്രാഫിക് ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു” എന്നാണ് അധികൃതർ കുറിച്ചത്.

ഇത്തരത്തിലുള്ള വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുമ്പോള്‍ വേണ്ട നടപടിയെടുത്തില്ലെങ്കില്‍ അത് പിന്നീട് സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഇടയാക്കുമെന്ന് വീഡിയോ കണ്ടവരെല്ലാം കമന്‍റിലൂടെ അഭിപ്രായപ്പെടുന്നു. ഇവരുടെ ജീവൻ മാത്രമല്ല, റോഡിലൂടെ യാത്ര ചെയ്യുന്ന മറ്റുള്ളവരുടെ ജീവനും ഭീഷണിയുയര്‍ത്തുകയാണ് ഇവരെന്നും ധാരാളം പേര്‍ പറയുന്നു. കഴിഞ്ഞ മാസം സമാനമായ ഒരു സംഭവം ഗാസിയാബാദിലെ ഇന്ദിരാപുരം ഏരിയയ്ക്ക് സമീപം എൻഎച്ച് ഒമ്പതിലും ഉണ്ടായിരുന്നു. ഓടുന്ന ബൈക്കിൽ സഞ്ചരിക്കുമ്പോൾ ദമ്പതികൾ പരസ്പരം ആലിംഗനം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കരൂർ പ്രതിഷേധം; ഡിഎംകെ സർക്കാരിനെതിരെ വിജയ്, തിരിച്ചടിച്ച് കനിമൊഴി

0
കരൂർ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കരൂർ ദുരന്തസ്ഥലത്ത് എത്തിയതും,...

ഓപ്പറേഷൻ തണ്ടർ : എക്സൈസ് പരിശോധനയിൽ ലോഡ്ജുകളിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചു

0
റാന്നി : എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ റാന്നി ടൗണിലും ഇട്ടിപ്പാറയിലും...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞു വീണു മരിച്ച സംഭവം ; ജില്ലാ മെഡിക്കൽ...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞു വീണു മരിച്ച...

സഹകരണ മേഖലയെ തകര്‍ത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ സി.പി.എം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട: സഹകരണ പ്രസ്ഥാനത്തെ തകര്‍ത്ത് ജനങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍...