Sunday, May 19, 2024 4:00 pm

എസ്.ബി.ഐ ജനറൽ ഇൻഷുറൻസ് മാനേജർ 33.35 ലക്ഷം രൂപ നഷ്ടപരിഹാരം വടശ്ശേരിക്കരയിലെ വ്യാപാരിക്ക് നല്‌കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എസ്.ബി.ഐ തിരുവനന്തപുരം ശാസ്‌തമംഗലം ജനറൽ ഇൻഷുറൻസ് മാനേജർ 33.35 ലക്ഷം രൂപ നല്‌കാന്‍ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. വടശ്ശേരിക്കര ക്വാളിറ്റി സൂപ്പർ ബസാർ ഉടമ എതിർകക്ഷി എസ്.ബി.ഐ ജനറൽ ഇൻഷുറൻസ് മാനേജർക്കെതിരെ ഫയൽ ചെയ്ത ഹർജിയിലാണ് ഈ വിധിയുണ്ടായത്. വടശ്ശേരിക്കരയിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റ് ഒന്നരക്കോടി രൂപയ്ക്ക് എതിർകക്ഷി സ്ഥാപനത്തിൽ ഇൻഷ്വർ ചെയ്തിട്ടുണ്ട്. 2018 ലെ വെള്ളപ്പൊക്കത്തിൽ സ്ഥാപനവും കടയിൽ ഉണ്ടായിരുന്ന മുഴുവൻ സാധനങ്ങളും നഷ്ടപ്പെട്ടു. 32,25,000 രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായിട്ടാണ് വാദിയുടെ കണക്ക്. ഹർജി ഫയലിൽ സ്വീകരിച്ച കമ്മീഷൻ ഇരുകക്ഷികൾക്കും നോട്ടീസ് അയക്കുകയും അഭിഭാഷകർ മുഖാന്തരം ഇരുകക്ഷികളും ഹാജരാകുകയും ചെയ്തു.

വാദിയേയും എതിർകക്ഷിയേയും കമ്മീഷൻ വിസ്‌തരിക്കുകയും അവർ ഹാജരാക്കിയ 18 ഡോക്യുമെന്റുകൾ പരിശോധിക്കുകയും ചെയ്തു. സർവ്വേ റിപ്പോർട്ടിന്റെയും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിൽ ഹർജിയിൽ പറയുന്ന നഷ്ടം ശരിയാണെന്ന് കമ്മീഷന് ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ കടയിലേ സാധനങ്ങൾ നഷ്‌ടപ്പെട്ട വകയിൽ 32,25,000 രൂപയും നഷ്ടപരിഹാരമായി 1,00,000 രൂപയും 10,000 രൂപാ കോടതി ചിലവും ചേർത്ത് 33,35,000 രൂപ ഇൻഷുറൻസ് കമ്പനി ഹർജികക്ഷിക്ക് നൽകാൻ വിധി പ്രസ്‌താവിക്കുകയാണുണ്ടായത്. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത

0
പത്തനംതിട്ട: തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് ക്നാനായ യാക്കോബായ സുറിയാനി...

കേരളത്തിൽ 4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട് ; അതിശക്തമായ മഴയ്ക്ക്...

0
തിരുവനന്തപുരം: കേരളത്തിൽ നാല് ജില്ലകളിൽ അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക്...

കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി സഹകരണ വകുപ്പ്

0
തിരുവനന്തപുരം: കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി സഹകരണ വകുപ്പ്....

പാചകവാതക ടാങ്കർ അപകടം : ഇൻവെർട്ടർ പ്രവർത്തിപ്പിക്കരുത്, ​ഗ്യാസടുപ്പ് കത്തിക്കരുത് ; മുന്നറിയിപ്പ് നല്‍കി...

0
തിരുവനന്തപുരം: മംഗലപുരത്തെ പാചക വാതക ടാങ്കർ അപകടത്തിൽ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി...