ചെമ്മരുതിയിൽ എസ്.സി ആയുർവേദ ദ്വിദിന മെഡിക്കൽ ക്യാമ്പ് സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

വർക്കല : ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെയും ചെമ്മരുതി ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി നടപ്പിലാക്കിയ മരുന്നുവാങ്ങൽ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന എസ്.സി ആയുർവേദ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. കുന്നത്തുമല പിഎച്ച്സി സബ് സെന്റർ, പോങ്ങുവിള അംഗനവാടി എന്നിവിടങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലായി നടത്തിയ മെഡിക്കൽ ക്യാമ്പിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. രണ്ടാം ദിവസത്തെ മെഡിക്കൽ ക്യാമ്പ് പോങ്ങുവിള അംഗനവാടിയിൽ ചെമ്മരുതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ലിനീസ്‌ ഉദ്ഘാടനം ചെയ്തു. ചെമ്മരുതി ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്റർ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഗിരിജ.എസ് അധ്യക്ഷത വഹിച്ചു.

ആയുർവേദ മെഡിക്കൽ ഓഫീസർമാരായ ഡോ.എസ്.ഗിരിജ, ഡോ. ശ്രുതി ആർ.എസ്, ഡോ.രശ്മി ആർ.ജെ എന്നിവർ രോഗികളെ പരിശോധിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് അരിഷ്ടങ്ങൾ, തൈലം ലേഹ്യം, നെയ്യ് എന്നിവ സൗജന്യമായി വിതരണം ചെയ്തു. ഫാർമസിസ്റ്റുമാരായ അവിനാശ്.ജെ, നന്ദു.സി.എൻ, അഞ്ജു ആർ.എസ്, ആശാവർക്കർമാരായ ബീന, ജയലത, സുനിത.കെ, ഉഷ.എസ്, മൾട്ടിപർപ്പസ് വർക്കർമാരായ സൗമ്യ.ഡി, വിദ്യ.റ്റി തുടങ്ങിയവർ രണ്ടു ദിവസങ്ങളിലായി നടന്ന എസ്.സി ആയുർവേദ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ? : കെ ടി ജലീൽ

0
മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ്...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വീണ്ടും...

ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ച പരാജയം : നാളെ (വെള്ളിയാഴ്ച)...

0
ന്യൂഡൽഹി : ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന...