70നു മുകളിൽ പ്രായമുള്ളവർക്കു റേഷൻ കട ഉടമ ലൈസൻസ് പുതുക്കി നൽകേണ്ടെന്ന് നിർദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 70നു മുകളിൽ പ്രായമുള്ളവർക്കു റേഷൻ കട ഉടമ ലൈസൻസ് പുതുക്കി നൽകേണ്ടെന്ന് നിർദേശം. നിലവിൽ 70 വയസ്സ് പിന്നിട്ടവർ ലൈസൻസ് അനന്തരാവകാശിക്കു മാറ്റി നൽകണം. 2026 ജനുവരി 20നകം ഇങ്ങനെ മാറ്റി നൽകാത്ത ലൈസൻസുകൾ റദ്ദാക്കി പുതിയ ലൈസൻസിയെ നിയമിക്കണമെന്നും സർക്കുലറിൽ പറയുന്നു. റേഷനിങ് കൺട്രോൾ ഓർഡർ പ്രകാരം റേഷൻ വ്യാപാരികൾക്ക് 62 വയസ്സ് പ്രായപരിധി നിശ്ച‌യിച്ചിരുന്നെങ്കിലും കർശനമാക്കിയിരുന്നില്ല.

2021ൽ കെടിപിഡിഎസ് (കേരള ടാർഗറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്‌റ്റം) നിലവിൽ വന്നതോടെ എല്ലാ വ്യാപാരികൾക്കും 5 വർഷത്തേക്കു ലൈസൻസ് നീട്ടിനൽകി ആ കാലാവധി 2026ൽ കഴിയുമെന്നിരിക്കെ പ്രായമേറെയുള്ള വ്യാപാരികൾക്കു ലൈസൻസ് നീട്ടി നൽകുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇത്തരം അപേക്ഷകളിൽ ലൈസൻസ് തൽക്കാലം നീട്ടി നൽകേണ്ടെന്നു സപ്ലൈ ഓഫിസർമാർക്കു വാക്കാൽ നിർദേശം നൽകിയിരുന്നു തുടർന്നാണു വ്യക്‌തത വരുത്തി സർക്കുലർ പുറത്തിറങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...