കേരളത്തില്‍ പരോള്‍ ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ പരോള്‍ ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് നിര്‍ദേശിച്ച് സുപ്രിംകോടതി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശം. പരോളില്‍ പുറത്തിറങ്ങിയ ആലപ്പുഴ പള്ളിത്തോട് സ്വദേശി ഡോള്‍ഫി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

സംസ്ഥാന സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 1200ല്‍പ്പരം കുറ്റവാളികള്‍ക്ക് പരോള്‍ നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പരോള്‍ ലഭിച്ചവര്‍ ഈമാസം 26 മുതല്‍ ജയിലുകളിലേക്ക് മടങ്ങണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ തുടര്‍ന്നാണ് സുപ്രിംകോടതിയില്‍ ഹര്‍ജിയെത്തിയത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തടവുകാരോട് ജയിലിലെത്താന്‍ ആവശ്യപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

കുമ്പഴയിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ റോഡിന്റെ മധ്യഭാഗത്ത്‌ സ്ഥാപിക്കുവാന്‍ അനുവദിക്കില്ല : കുമ്പഴ വികസന...

0
കുമ്പഴ : കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഹൈവേയുടെ...